ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താമധ്യായം യാണ് പ്രഹസ്തുതഗ്രന്ഥം എഴുതിത്തീർന്നതെന്നു വെളിപ്പെടുന്നു. അതു പരിശോധിക്കുവാൻ കുഞ്ഞിക്കുട്ടതമ്പുരാന് അയച്ചിരുന്നു എന്നു് 1066 ഇടവം 13-ാംനും അവിടുന്നു് എഴുതിയ കത്തിലെ

      "ധീമൻ, പ്രബന്ധപുസ്തക-
      മാമോദമെടങ്ങു ശോദം ചെയ്തു് 
      താസിയാതെയയപ്പാൻ  
      പ്രേമനിധേ, വീണ്ടുമോർമ്മനാല് കന്നേൻ."     

എന്ന പദ്യത്തിനിന്നു നാമറിയുന്നു. അന്നു് 26 വയസ്സുമാത്രം പ്രായമുണ്ടായിരുന്നു കേരളവ്യാസൻ അതിന് മുൻപുതന്നെ സരസദ്രുതകവികുരീടമണിയെന്ന സ്ഥാം സമാർജ്ജിച്ചു കഴിഞ്ഞിരുന്നു.

     അവിടുത്തേ മൂന്നാമത്തേ ഭാഷാകൃതി കവിസഭാരഞ്ജനം എന്ന അഞ്ചങ്കത്തിലുള്ള ഒരു നാടകമാണു്. അത് 1067-മാണ്ടു വൃശ്ചികമാസത്തിൽ കോട്ടയത്തുവച്ച് നടന്ന കവിസമാജത്തിന്റെ സമ്മേളനത്തെ അധികരിച്ചു രചിച്ചിട്ടുള്ളതാകുന്നു. കഥാപാത്രങ്ങൾ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, മെണ്മണിമഹൻ നമ്പൂതിരി, വില്വട്ടത്തു രാഘവൻ നമ്പ്യാർ, കുമാരമംഗലസ്സു നീലകണ്ഠൻനമ്പൂരിപ്പാടു്, കണ്ടത്തിൽ വറുഗീസ് മാപ്പിള, പെരുന്നയിൽ ഇന്നീന് മുത്തതു മുതൽപേരാണു്. ഗ്രന്ഥകാരനും അതിലെ ഒരു പാത്രം തന്നെ. ഓരോ കവികളുടെയും ശൈലിയിൽ തന്നെയാണ് അവരവർ ചൊല്ലെണ്ട ശ്ലോകങ്ങൾ രചിക്കു

427










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/438&oldid=156304" എന്ന താളിൽനിന്ന് ശേഖരിച്ചത്