ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ എന്നും മറ്റും മറുപടി അതേ പത്രത്തിത്തന്നെ എഴുതി. ശൈശവം മുതലയ്ക്കു തന്നെ പലതരത്തിലുള്ള ശരീരപീഡകൾക്കു പ്രാതീഭ്രതനായിരുന്നു അവിടുന്ന് ആ കൊല്ലം ഇടവമാസം 5-നും- മുപ്പത്തോൻപതാമത്തെ വയസ്സിൽ പരഗതിയെ പ്രാപിച്ചു. ഭാഷാ സാഹിത്യത്തിനു തികത്തിയാൽ തീരാത്ത ഒരു മഹാനഷ്ടമാണു് ആ അത്യാഹിതം നിമിത്തം സംഭവിച്ചതു്.

     ഉഷാകല്യാണം. രവിവർമ്മകോയിത്തമ്പുരാന്റെ രണ്ടു ഭാഷാചമ്പുക്കളെപ്പറ്റി മാത്രം ഇവിടെ സ്വല്പം ഉപന്യസിക്കാം. ഉഷാകല്യാണം രസികജനപീയൂഷമായ ഒരു കൃതിയാണു്. ശൃഗാരരസത്തിനും വീരരസത്തിനും ഒന്നു പോലെ പ്രേഗമുള്ള ഒരു ഇതിവൃത്തം തിരഞ്ഞെടുത്തു കവി അതിൽ തന്റെ കവനവിഷയകമായുള്ള സവ്യസാചിത്വത്തെ പ്രസ്തുത ചമ്പുവിൽ പ്രകടീകരിച്ചിരിക്കുന്നു. 187 പദ്യങ്ങളും 16 ഗദ്യങ്ങളും ആ കൃതിയിൽ ഉൾപ്പെടുന്നു. ഒന്നൊഴികെ മറ്റും ഗദ്യങ്ങൾക്കു വൃത്തഗന്ധിത്വം അശേഷമില്ലെന്നുള്ളതു് ഒരു വിശേഷമാകുന്നു. തന്നിമിത്തം ഒരു ദണ്ഡകം പോലും ഇതിൽ കവി ഉപനിബന്ധിപ്പിക്കുവാൻ ശ്രമിച്ചിട്ടില്ല. എന്നാൽ സുബന്ധുവിന്റെയും ബാണന്റെയും പ്രാസഭ്രയിഷ്ഠമായ ശൈരി ഏറെക്കുറെ, ലാളിത്യത്തിനു ഹാനിതട്ടാതെ, അനുകരിക്കുവാൻ ഉദ്യമിച്ചുട്ടുമുണ്ട്. താഴെക്കാണുന്ന പദ്യഗദ്യങ്ങൾ ആരെയാണ് ആനന്ദസാഗരത്തിൽ ആറാടിക്കാത്തതു് ?

430










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/441&oldid=156308" എന്ന താളിൽനിന്ന് ശേഖരിച്ചത്