ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പദ്യങ്ങൾ. 1. മംഗളാചരണം _
"ഇപ്പാരിൽക്കീർത്തി പാരം പെരുകിയൊരു കുമാ_ രാലയതതിൽക്കിളിർത്തി- ട്ടെപ്പേർക്കും കാമമെല്ലാം കനിവിനോടരുളും കല്പവല്ലിക്കുരുന്നേ, ഉൾപ്പൂവിങ്കൽപ്പൂരാരിക്കുപവിതപരമാ- മോദമേകീടുമോമൽ- ച്ചിൽപ്പൂമാധ്വീകരധാരേ, ജനനി, പരശിവേ, നിൻപദം കുമ്പിടുന്നേൻ."
2. ഉഷയുടെ നവയൌവനം-
"കർണ്ണേ താപിഞ്ഛപുഷ്പസ്തബകരുചികളെ- ക്കണ്മു നത്തെല്ലണച്ചൂ ; തിണ്ണെന്ന പ്പുഞ്ചിരികൊഞ്ചലുമണിമൂലയിൽ- ത്താരഹാരാഭ ചേർത്തൂ ; അർണ്ണോജംകൂപ്പുമോമൽപ്പദതളിരിൽ നഖ- ശ്രീ പരം ഭങ്ഗിചേരും വണ്ണം ലക്ഷാരസത്തിൻ രുചിയെയുമുചിതം ചേർത്തു കല്യാണഗാത്ര്യഃ."
3. ;ചിത്രലേഖ ശ്രീകൃഷ്ണനെപ്പറ്റി_
"എന്നാൽ മാനിച്ച കണ്ടീടുക സുകൃതവശാ- ല്ലഭ്യനാമിപ്പുമാൻ താ- നിന്നിക്കാണും ത്രിലോകീലതയുടെ ചുവടാ- കുന്ന നന്ദാത്മജാതൻ,
431
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.