ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

          കന്നൽക്കാർ കൈവണങ്ങും പുതിയൊരു സുഷമാ-
                 ഭങ്ഗികൊണ്ടങ്ഗനാനാം 
          കണ്ണിൽപീയൂഷപൂരം കനിവിനോടു പൊഴി-
                 ക്കന്ന കല്യാണഗ്രാത്രൻ."                                   (3)

4. സൂർയ്യാസ്തമയം_

        "ഉന്നിദ്രാമോദമുൾച്ചേർത്തഴകിൽ നിജകരം-
                  കൊണ്ടു ലാളിച്ച പിന്നെ-
        ത്തന്നെക്കാന്തൻ വെടിഞ്ഞോരളവു നളിനിയും 
                  ക്ലാന്തി കൈകൊണ്ടു ഗാഢം
        മുന്നം തൻ സ്വപ്നയോഗേ രമണനരികിൽ വ-
                  ന്നിട്ടു വേർപെട്ടനേരം 
        കുന്നിക്കും താപഭാരേ മുഴുകിടുമുഷിയാം 
                   ബാലയെപ്പെലെയായി."                                   (4)

5. അതിരുദ്ധനെ കൊണ്ടുവന്നിട്ടു ചിത്രളേഖ ഉഷയോടു-

         "കന്നൽക്കണ്ണാളണിഞ്ഞീടിന മകുടമണേ,
                  ഗ്രാഢമായ് നിന്റെ ചിത്തം 
         മുന്നം കൈകൊണ്ടു പൊയ്ക്കൊണ്ടൊരു തരുണനെ-
                  തന്വി, കൊണ്ടിങ്ങു വന്നേൻ ;            [ഞാൻ
         എന്നാൽ നിൻ കൈകളാകുന്നുചിതലകതൾകൊ-
                  ണ്ടിന്നു ബന്ധിച്ചു കൊങ്ക-
         ക്കുന്നിന്മേൽച്ചേർത്തു താർത്തേൻമൃദുമൊഴി, വഴിപോ-
                  ലിന്നി മർദ്ദിച്ചുകൊൾക."                                     (5)

432










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/443&oldid=156310" എന്ന താളിൽനിന്ന് ശേഖരിച്ചത്