ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ യെ സ്വൈരസഞ്ചാരം ചെയ്യിച്ചുതുടങ്ങിയ തമ്പുരാൻ കേരളീരുടെ കൃതകേതരമായ ആദരത്തെ എല്ലാക്കാലത്തും അർഹിക്കുന്നു. അവിടുത്തേ കവിതകളിലെന്നപോലെ അനുസ്യൂതമായി അർത്ഥപുഷ്ടി തുള്ളിത്തുളുമ്പുന്ന ഭാഷാപദ്യങ്ങൾ കൊടുങ്ങല്ലൂർപ്രസ്ഥാനത്തിൽ ആദ്യകാലത്തു വളരെ വളരെ വിരളമായിരുന്നു എന്നുള്ള മസ്തുത പലർക്കും അറിവുള്ളതാണല്ലോ. ആ പ്രസ്ഥാനം പിന്നീടു് കാലോചിതമായി പരിഷ്കരിച്ചതു രവിവർമ്മകോയിത്തമ്പുരാന്റെ പ്രിയസുഹൃത്തായിരുന്ന കുഞ്ഞിക്കുട്ടൻതമ്പുരാനും അവിടുത്തേ അഭിവന്ദ്യനായ ജ്യേഷ്ഠൻ കൊച്ചുണ്ണിത്തമ്പുരാനും തന്നെയാണു്. 3. ഗൗരീപരിണയം ചമ്പു. ഗൗരീപരിണയം ഒരപൂർണ്ണകൃതിയാണെന്നു മുൻപുതന്നെ പറഞ്ഞുകഴിഞ്ഞു. കവിതയ്ക്കു് ഉഷാകല്യാണത്തോളം സ്വാരസ്യമില്ല. പൂർത്തിയായിട്ടുള്ള പ്രഥമസ്തബകത്തിൽ പാർവതിയുടെ തപസ്സാണു് പ്രതിപാദ്യം. കുമാരസംഭവം അഞ്ചാംസർഗ്ഗത്തെ കവി ധാരാളമായി ഉപജീവിച്ചിട്ടുണ്ട്. ചില പദ്യങ്ങളും ഒരു ഗദ്യവും താഴെ ചേർക്കുന്നു. പദ്യങ്ങൾ. 1. കഥോപക്രമം - "ചെന്താർബാണൻ മഹോശൻതിരുവിഴികനലിൽ ഭസ്മമായ്ത്തീർന്ന ശേഷം സന്താപാമഗ്നയായി ക്ഷിതിധരതനയാ ഭഗ്നകാമാ നികാമം

436










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/447&oldid=156314" എന്ന താളിൽനിന്ന് ശേഖരിച്ചത്