ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താമധ്യായം പരിദൂയമാനയായ മേനയേയും മറ്റു ചില കുലവൃദ്ധന്മാരേയും ശ്രദ്ധാപുരസ്സരമഭിവന്ദിച്ചു തരുണേന്ദുശേഖരചരണാരവിന്ദവരിവസ്യയ്ക്കായി പ്രിയവയസ്യമാരോടുകൂടി അടവീതടങ്ങളിലാവേശിച്ചിട്ടു് അതസീപ്രസൂനസങ്കാശമായ പൂങ്കുഴലു കാൺകയാലകാലസമുദിതനീലാംബുവാഹമെന്ന ശങ്കപൂണ്ടു മദകളങ്ങളായ ശിഖാവളങ്ങളാലും അതി സുഭഗയായ മൃദുഹസിതഭങ്ഗികണ്ടു പുതുനിലാവെന്നു കരുതിക്കുതുകതരളങ്ങളായ ചകോരങ്ങളാലുമനുഗമ്യമാനയായിട്ടു രമ്യതരങ്ങളായ പദനളിനവിന്യാസങ്ങൾകൊണ്ടു വന്യമാർഗ്ഗങ്ങളിലന്യൂനമാകുംവണ്ണം സ്ഥലകമലിനീവിലാസത്തെച്ചെയ്തുകൊണ്ടു കനകപിശങ്ഗമായ കൗശേയാംശൂകമാകുന്ന ചെന്തളിരുകളാൽ പര്യാവൃതയായും, മാർവിടം നിറഞ്ഞ പോർമുലകളാകുന്ന പൂമഞ്ജരികളാൽ കുറഞ്ഞോന്നു് അവനതയായും, അനവരതമിളകിക്കൊണ്ടിരിക്കുന്ന കുറുനിരകളാകുന്ന വരിമണ്ടുകളോടു സമ്മിളിതയായുമുള്ള ജംഗമലതയെന്നു തോന്നുമാറു മങ്ഗലാംങ്ഗി ശശാങ്കധൗതമായ ഗൗരീശൃങ്ഗത്തെ പ്രാപിച്ചു നിഝാഭിലഷിതലാ ഭാവസാനമായ തപസ്സിനായിക്കൊണ്ടു സമാരംഭിച്ചു." വൃത്തഗന്ധികളല്ലാത്ത ചമ്പൂഗദ്യങ്ങള്ല ഇതു് ഏറ്റവും വിശിഷ്ടമാണു്. ഇതെല്ലാമായാലും പ്രാചീനചമ്പുക്കളായ രാമായണം, നൈഷധം, കാമദഹനം, പാരിജാതഹരണം, പാർവതീസ്വയംപരം മുതലായവയുമായി തട്ടിച്ചുനോക്കുമ്പോൾ ഉഷാകല്യാണത്തിന്റേയും ഗൗരീപരിണയത്തിന്റേയും അപകർഷം പ്രത്യക്ഷീഭവി

439










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/450&oldid=156318" എന്ന താളിൽനിന്ന് ശേഖരിച്ചത്