ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താമധ്യായം ഗങ്ഗാകാരുണ്യമേകുന്നൊരു ഹരിതനിചോ- ളത്തെ തിത്യം ധരിക്കും തുങ്ഗാഭോഗം തദീയം വിഷയമവിഷയം വാക്കിനെന്നോർക്കണം നീ." (3)

"കിഴക്കാളും ഭൂപർക്കകതളിർ പറിപ്പാൻ കപരബലം കുഴക്കാണെന്നാൽക്കേൾ നരപതി കലിങ്ഗാധിപനിവൻ പുഴക്കാന്തൻ നല്കും പുരുവിഭവമൊത്തുള്ള പുരുഷൻ; മഴക്കാർകൈകൂപ്പുംകുഴലി, മടിയോ മാലയിടുവാൻ?" (4)

4.യുദ്ധസന്നദ്ധനായ പൃഥു സുജാതയോടു് - "സാപത്ന്യംപൂണ്ട കൂട്ടർക്കറുതിവരുവതിൽ- ക്കാന്തമാരേന്തുമത്രേ ലോപംകൂടാതെ മോദം ഹൃദി; ഭവതി മറി- ച്ചാവതെന്തീവിധത്തിൽ? ചാപം തോല്ക്കുന്നതാം നിൻ പുരികമൊഴികെ മ- റ്റൊന്നിനും തന്നെയീ ഞാൻ രോപം സന്ധിച്ചനാൾ തൊട്ടിതുവരെയടിമ- പ്പെട്ടതായ്ക്കേട്ടതുണ്ടോ?" (5)

മണ്ഡകം: ബന്ധനസ്ഥയായ സുജാത- "അയ്യോ! കഥിപ്പതിനു പെയ്യോതുകല്ലിവനു വയ്യോമലളൊടതുകാലം വിധിയനുകൂലം- വിരവിലതുമൂലം വിഹതുയിരലകടലിനുടെ നടുവിലിരവുപകൽ വിമലതനുവുഴറിയതിവേലം. (1)

445










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/456&oldid=156324" എന്ന താളിൽനിന്ന് ശേഖരിച്ചത്