ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ ഇവയും വേറേയും പല ശ്ലോകങ്ങളും നന്നായിട്ടുണ്ടു്. ശ്രീമാൻ പണിക്കരുടെ ഗദ്യം ആദ്യം സ്വല്പം പദ്യാനുകാരിയായി കാണന്നുണ്ടെങ്കിലും പിന്നീട് വ്യവഹാര ഭാഷയിലെ ഗദ്യം പോലെ സാദാരണമായിതീരുന്നു. ഇതാണു് ഹൈദർനായിക്കനിൽ കവി വരുത്തീട്ടുള്ള ഒരു പരിഷ്കാരം. ഒരു ഉദാഹരമം കൊണ്ടു വസ്തുത സ്പഷ്ടമാക്കാം. "കുമ്മുറുദീന്റെ പടയേര്റം കൊണ്ട് ആ നാട്ടിൻ പുറത്തുണ്ടായ കോലാഹലം വർണ്ണിക്കാവതല്ല. സ്വഗ്രഹങ്ങളേയും ബന്ധുജനങ്ങളേയും ഉപേക്ഷിച്ചു് ബ്രാഫ്മണനെന്നും പുലയനെന്നും നായരെന്നും നായാടിയെന്നുമുള്ള വ്യത്യാസങ്ങളെല്ലാം മറന്നും ജനങ്ങൾ നാലു പാടും ഓടി . ചിലർ കാടുകളിൽ കയറി ഒളിച്ചു.; ചിലർ വീടുകളിൽ അടച്ചു പൂട്ടിനിധിയും കാത്തു കിടന്നു. ആബാല വൃദ്ധം എന്താമുണു് ഗതിയെന്നറിയാതെ തങ്ങളുടെ ദുർവിധിയെ ശപിച്ചും വിലപിച്ചും ഇതികർത്തവ്യതാമൂഢരായി അലഞ്ഞു നടന്നു. ഭയവിഹ്വലകളായ സ്ത്രീകളുടെയും അനാഥരായിതീർന്ന കുട്ടികളുടേയും മുറിവിളികൊണ്ടു ദിഗന്തരം മാറ്റൊലി കൊണ്ടു." ഇതു നോവലിലെ ഗദ്യശൈലിയിൽ നിന്നു് ഒരു പ്രകാരത്തിലും ബിന്നമാണെന്നു പറയാവുന്നതല്ലല്ലോ. 8.ശ്രീ ചിത്രാഭിഷേകം- ഇതു വിപുലമായ ചമ്പുവാണു്. ഭാഷയിൽ ദൈർഘ്യം കൊണ്ടു പ്രസ്തുതചമ്പുവിനെ അതിശയിക്കുന്നതു

452










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/463&oldid=156332" എന്ന താളിൽനിന്ന് ശേഖരിച്ചത്