ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ ഷണശക്തിയില്ലെന്നു ഞാൻ പരിപൂർണ്ണമായി സമ്മതിക്കുന്നു. പക്ഷേ പണ്ടത്തേ ഭാഷാ സംസ്കൃതയോഗവും ശബ്ദകോശവും ശൈലീസന്നാഹവും ഇന്നു വിലപോകുമെന്നു തോന്നുന്നില്ല. അത്തരത്തിലുള്ളരചനയ്ക്കു വേണ്ടകെല്പും കോപ്പും നേടുന്നതു് അത്ര സുകരവുമല്ല. ഗദ്യങ്ങൾ ഗാനാത്മകങ്ങളായി തന്നെ ഇരിക്കണമെന്നാണു് എന്റെ അഭിപ്രായം. ഹൈദർനായിക്കനിൽ സ്വീകരിച്ചിരിക്കുന്ന ഗദ്യ രീതി ചമ്പുക്കൽക്കു യോജിച്ചതാണെന്നു തോന്നുന്നില്ല. പദ്യങ്ങളുടോയും ഗദ്യങ്ങളുടേയും ഉത്തുങ്ഗതയ്ക്കു തമ്മിൽ ഭീമമായ വ്യത്യാസമുണ്ടായിരിക്കരുതു്. വൃത്തഗന്ദിയായുള്ള ഗദ്യമല്ലല്ലോ സംസ്കൃതചമ്പുക്കളിൽ കാണുന്നതു് എന്നാണെങ്കിൽ ആ ഭാഷയുടെ ആത്മവീരയ്യം ഒന്നു വേറെയാണെന്നുള്ള വസ്തുത അനുസ്മരിപ്പിക്കാതെ നിവൃത്തിയില്ല. സംസ്കൃതചമ്പുക്കളിലേ ഗദ്യങ്ങളുടെ പ്രാസബഹുലതയും ശ്ലേഷജടിലതയും അവയുടെ പ്രാണേതാക്കളുടെ പാണ്ഡിത്യപ്രകടനോത്സുകതയും ആ ഭാഷയ്ക്കേ ഇണങ്ങുകയുള്ളൂ. പലമാതിരി ദണ്ഡകങ്ങൾ നമ്മുടെ ചമ്പുക്കളിലുണ്ടു്. അവ ഭാഷയുടെ സ്വന്തം ,സമ്പാദ്യങ്ങളാകയാൽസവിശേഷം ആദരണീയങ്ങളാണു്. തോഴരോടുള്ള സംബോധനവും മറ്റും മേൽക്കാലത്തു് ആവശ്യമില്ല; രങ്ഗപ്രയോഗം ഇന്നത്തേ ചമ്പൂക്കന്മാരുടെ ഉദ്ദേശകോടിയിൽ പെടുന്നില്ലല്ലോ. ചാക്യാൻമാരോ പാഠകക്കാരോ ഭാവിയിൽ സംസ്കൃതചമ്പുക്കൾ വിട്ടു ഭാഷാചമ്പുക്കളെ പ്രവചനത്തിനായി സ്വീകരിക്കുമന്നു വിചാരിക്കു

458










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/469&oldid=156338" എന്ന താളിൽനിന്ന് ശേഖരിച്ചത്