ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താമധ്യായം വാൻ ന്യായവുമില്ല. ഇങ്ങനെ മേൽ നിർദ്ദേശിച്ച പ്രകാരത്തിൽ പ്രാചീനങ്ങളും അർവാചീനങ്ങളുമായ ഭാഷാചമ്പുക്കളിൽ നിന്നു ത്യാജ്യാംശങ്ങളെ ത്യജിച്ചു ഗ്രാഹ്യാംശങ്ങളെ ഗ്രഹിച്ചു്, രചനയിൽ നിപുണമായി നിഷ്കർഷിച്ചു്, ഔചിത്യത്തിനു് അഗ്രപൂജ നല്കി , യതിഭങ്ഗവും നിരർത്ഥക പദപ്രയോഗവും നിശ്ശേഷം വജ്ജിച്ചു്, അന്യന്റെ സമ്പത്തു് അശേഷം അപഹരിക്കാതെ , വാസനയാൽ അനുഗ്രഹീതൻമാരും, പാണ്ഡിത്യത്താൽ പ്രദീപ്തൻമാരും, അഭ്യാസത്താൽ ആത്മപ്രത്യയസ്ഥൈരയ്യം ലഭിച്ചവരുമായ കവികൾ പുതിയ ചമ്പുക്കൾ നിർമ്മിക്കുകയാണെങ്കിൽ അവ വായിച്ചു് ആസ്വദിക്കുവാനും ആനന്ദിക്കുവാനും അനുമോദിക്കുവാനും സംസ്കൃത ചിത്തൻമാരായ കുറേ സഹൃദയൻമാർ എല്ലായ്പോഴും സജ്ജന്മാരായിരിക്കും എന്നുള്ളതിനു സംശയം ലേശം പോലുമില്ല. അനഭിജ്ഞന്മാരും അരിസികന്മാരുമായ ആയിരം പേരുടെ അവജ്ഞയെ അത്തരത്തിലുള്ള ഒരു സഹൃദയന്റെ അഭിനന്ദനം സിദ്ധിക്കുവാൻ ഭാഗ്യമുണ്ടാകുന്ന ചമ്പൂക്കാരനു ത്യാജ്യകോടിയിൽ തള്ളുവാൻ ഏതു നിലയ്ക്കും അധികാരമുണ്ടു്. അങ്ങനെ ഭാഷയിലെ ചമ്പൂപ്രസ്ഥാനം അഭിവൃദ്ധമാകട്ടേ; അതിനു കരുണാശീലിയായ കൈരളീദേവി അവിരളമായ അനുഗ്രഹം നല്കി സഹൃദയലോകത്തെ ചിതാർത്ഥമാക്കി ഉത്തരോത്തരം വിജയിച്ചരുളുമാറാകട്ടെ.

459










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/470&oldid=156340" എന്ന താളിൽനിന്ന് ശേഖരിച്ചത്