ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാമധ്യായം

ശ്രുതിമധുരമായ സങ്ഗീതം കേൾക്കുകയും അതു് ആരുടെതെന്നു് അറിയുന്നതിനായി ഭൂമിയിൽ ഇറങ്ങി അവർആ നഗരം, ശിവക്ഷേത്രം, രാജഗൃഹങ്ങൾ ഇവ സന്ദർശിക്കുകയും, ഒടുവിൽ ക്ഷേത്രത്തിൽക്കയറി തൊഴുകയുംചെയ്യുന്നു. ആ സമയത്തു് അവിടെ ആഗതനായ ദാമോദരച്ചാക്യാരോടു് അവിടെ പാടിയതു് ആരാണെന്ന് അവർചോദിക്കുകയും അദ്ദേഹം കേരളവർമ്മ, കുട്ടത്തി, ഉണ്ണിയാടി ഇവരെ വർണ്ണിക്കുകയും ചെയ്യുന്നു.

സരസപ്രൌഢമായ ഈ ചന്വുവിലേ രചനാരീതിമനസ്സിലാക്കുവാൻ ഏതാനും ഭാഗങ്ങൾ താഴെച്ചേർക്കാം.
രാജധാനീവർണ്ണനം; ഗദ്യം:-

" ഈവ്വണ്ണമതിമനോഹരമാകിയ നഗരോത്തമത്തിനുമധ്യേ, സകലാശാമുഖകർണ്ണപൂരായമാണകീർത്തിസ്തബകസ്യ, കീർത്തിപുരമെൻറും,നിഖിലസാമന്തചക്രവർത്തിനോ,നരസിംഹസ്യ, നരയിങ് വമണ്ണൂരെൻറും, വടിവെഴുമോടനാടിനു മങ്ഗലതിലകായമാനസ്യ, കേരളനാമധേയസ്യ, വസുധാനായകസ്യ, പുരന്ദരനഗരിയുമളകയുമൊപ്പം ചെൻറണഞ്ഞു മേവിനപോലെ മനോഹരതരം രാജധാനീദ്വയം വിരാജതേ." (1)
പദ്യം:-
<poem>"പൊന്മടത്തിൻ പ്രഭാജാലൈ-സ്സന്ധ്യാകാന്തി കരംബിതം; സദാവദാഹമിവ യൽ-പദ് മരാഗാലയാംശുനാ;(1)

37










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/48&oldid=156346" എന്ന താളിൽനിന്ന് ശേഖരിച്ചത്