ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
പുനത്തിന്റെ കാലത്തിനു മുൻപു കവികൾ മണിപ്രവാളചമ്പുക്കൾ എങ്ങനെ രചിച്ചിരുന്നു എന്ന് കാണി ക്കാനാണ് പ്രസ്തുത കൃതിയിൽ നിന്ന് വളരെ ഭാഗങ്ങൾ ഉദ്ധരിച്ചത്. പശ്ചാൽ കാലങ്ങളിലെന്ന പോലെ ചമ്പുക്കളിലേ ഭാഷാ ഗദ്യങ്ങൾ എല്ലാം ഗാനരൂപത്തിലായിരിക്കണമെന്ന് അന്ന് നിർബന്ധമില്ലായിരുന്നു.നെല്ലും മോരും പോലെ സംസ്കൃതപദങ്ങളും മലയാള പദങ്ങളും ഇടകലർത്തുന്നതിനും അന്നത്തെ കവികൾക്കു സങ്കോചമുണ്ടായിരുന്നില്ല. ഇതിഹാസപുരാണ കഥകളെ ഉപജീവിച്ചുവേണം ചമ്പുക്കളെഴുതുവാൻഎന്നും അവർക്കു തോന്നിയില്ല. പദഘടനാവിഷയത്തിൽ ഉത്തരോത്തരം ഉച്ഛൃംഖലന്മാരായ് ത്തീർന്ന ചമ്പുകാരന്മാരെ ഇദം പ്രഥമമായ് നിയന്ത്രിച്ചതു മണിപ്രവാള കാവ്യത്തിനു് ശാസ്ത്രരീത്യാവിശദമായി ലക്ഷണവിവരണം ചെയ്ത ലീലാതിലകകാരനാണെന്നു് ഊഹിക്കാവുന്നതാകുന്നു.

ഉപസംഹാരം: വേറെയും പല മണിപ്രവാളചമ്പുക്കൾ അക്കാലത്ത് പ്രചരിച്ചിരിക്കുന്നതായിലീലാതിലകത്തിൽനിന്ന് അനുമാനിക്കുവാൻന്യായം കാണുന്നുണ്ട്. സ്ങ്ഗ്രാമധീരബിരുദത്താൽ വിദിതനായ വീരവിവർമ്മചക്രവർത്തിയെപ്പറ്റി അത്തരത്തിൽഒരു ചമ്പുവോ പദ്യകാവ്യമോ ഉണ്ടായിരുന്നു എന്നുള്ളതിന്

"തസ്മിൻ കാലേ ഭുവി യദുശിശോർജ്ജന്മമാകിന്റെ മാധ്വീം പീത്വാ മത്തോ ദ്വിജപരിഷദാമർത്ഥിനാം ചേതരേഷാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/57&oldid=156356" എന്ന താളിൽനിന്ന് ശേഖരിച്ചത്