ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം


രാമായണചമ്പുവും മറ്റും


രാമായണചമ്പു ഇതിവൃത്തം ഭാഷാചമ്പുക്കളിൽ വിസ്തൃതികൊണ്ടും വിവിധരൂപമായ ആകർഷകത്വം കൊണ്ടും പ്രഥമഗണനീയമായി പരിലസിക്കുന്നതു രാമായണചമ്പുവാകുന്നു. അതിൽ രാവണോത്ഭവം, രാമാവതാരം, താടകാവധം, അഹല്ല്യാമോക്ഷം, സീതാസ്വയംവരം, പരശുരാമവിജയം, വിച്ഛിന്നാഭിഷേകം, ഖരവധം, സുഗ്രീവസഖ്യം, ബാലിവധം, ഉദ്യാനപ്രവേശം, അങ്ഗുലീയാങ്കം, ലങ്കാപ്രവേശം, രാവണവധം, അഗ്നിപ്രവേശം, അയോധ്യപ്രവേശം, പട്ടാഭിഷേകം, സീതാപരിത്യാഗം, അശ്വമേധം, സ്വർഗ്ഗാരോഹണം എന്നിങ്ങനെ ഇരുപതു വിഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. ഇവയെ നമുക്കു സൗകര്യത്തിനുവേണ്ടി പ്രബന്ധങ്ങൾ എന്നു വ്യപദേശിക്കാം. വാല്മീകിരാമായണത്തെത്തന്നെയാണു കവി സാമോന്യേന ഇതിവൃത്തവിഷയത്തിൽ ഉപജീവിച്ചിരിക്കുന്നത്. ഉത്തര രാമായണകഥയുടെ ഒരംശമായ രാവണോത്ഭവം കൊണ്ടു ചമ്പു ആരംഭിക്കുന്നത് ബാലകാണ്ഡത്തിൽ പ്രതിപാദിതമായ ദേവന്മാരുടെ സങ്കടത്തിൽ കാരണം വിശദമാക്കുന്നതിനുവേണ്ടിയായിരിക്കാം. മഹാവിഷ്ണുവിന്റെ രാമാവതാരപ്രതിജ്ഞയും മറ്റും കവി ആ ഖണ്ഡത്തിൽത്തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു. അതു നോക്കുമ്പോൾ രാവണോ

50










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/61&oldid=156361" എന്ന താളിൽനിന്ന് ശേഖരിച്ചത്