ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം

ത്ഭവം മുതൽ പരശുരാമവിജയം വരെയുള്ള ആറു വിഭാഗങ്ങൾ ബാലകാണ്ഡത്തെ അവലംബിക്കുന്നതായി വിചാരിക്കാവുന്നതാണു്. വിച്ഛിന്നാഭിഷേകംകൊണ്ടു മാത്രം അയോദ്ധ്യാകാണ്ഡം അവസാനിക്കുന്നില്ല; ഖരവധം എന്ന വിഭാഗത്തിലാണ് ഭരതസമാഗമം കവി അന്തർഭവിപ്പിച്ചിരിക്കുന്നതു്. അതുപോലെ ശൂർപ്പണഖയുടെ പ്രലാപം മുതല്ക്കുള്ള ആരണ്യകാണ്ഡത്തിലെ കഥ സുഗ്രീവസഖ്യത്തിന്റെ സംക്രമിപ്പിച്ചിരിക്കുന്നു. ബാലിവധാനന്തരമുള്ള കിഷ്കിന്ധാകാണ്ഡകഥയും അതിനെത്തുടർന്നുള്ള സുന്ദരകാണ്ഡകഥയും അങ്ഗുലീയാങ്കുത്തിൽ പ്രതിപാദിക്കുകയും അതിനു മുൻപ് ഉദ്യാനപ്രവേശം വർണ്ണിക്കുകയും ചെയ്തിരിക്കുന്നത് രണ്ടു വിഷയങ്ങളും കൂടി ഒരേഖണ്ഡത്തിൽ ഉൾപ്പെടുത്തിയാൽ അതിനു ദൈർഘ്യം അധികാമായിപ്പോകുമെന്നുള്ള ഭയം നിമിത്തമായിരിക്കണം ലങ്കാപ്രവേശം മുതൽ പട്ടാഭിഷേകം വരെയുള്ള ഖണ്ഡങ്ങളിലേ കഥ യുദ്ധകാണ്ഡത്തേയും അതിനു ശേഷമുള്ളവയിലേത് ഉത്തരകാണ്ഡത്തേയും പരാമർശിക്കുന്നു. ദശരഥനുണ്ടായ മുനിശാപം വാല്മീകി വർണ്ണിക്കുന്നത് അയോദ്ധ്യാകാണ്ഡത്തിലാണു്; എന്നാൽ ചമ്പൂകാരൻ അത് ഔചിത്യപൂർവ്വം രാമാവതാര ഖണ്ഡത്തിൽത്തന്നെ പ്രതിപാദിക്കുന്നു. വാല്മീകിരാമായണത്തിൽ ശ്രീരാമന്റെ അശ്വത്തെ സംരക്ഷിക്കന്നതു ലക്ഷ്മണനാണ് ; എന്നാൽ ചമ്പുവിൽ ഭവഭൂതിയുടെ ഉത്തരരാമചരിതത്തെ അനുകരിച്ചു ലക്ഷ്മപുത്രനായ ചന്ദ്രകേതു അശ്വചാരണം ചെയ്യുകയും ലവനോടു പടപൊരുതുകയും

51










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/62&oldid=156362" എന്ന താളിൽനിന്ന് ശേഖരിച്ചത്