ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം

യിൽ മാമാങ്കം നടത്താനുള്ള അധികാരം ക്രി. പി. 1308-ൽ വള്ളുവനാട്ടു കോവിലകത്തുനിന്നു് അപഹരിച്ചു പ്രബലമായിത്തീർന്നു. അക്കാലത്തു് കോക്കുന്നത്തു് ശിവാങ്ങൾ എന്നൊരു സിദ്ധൻ തളപ്പറമ്പത്തു് ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചു് അന്നത്തെ സാമൂതിരിപ്പാടു്.കോഴിക്കോട് തളിയിൽക്ഷേത്രത്തിൽ പലദാനധർമ്മങ്ങളുമേർപ്പെടുത്തി. ചുരുക്കത്തിൽ മൂന്നുശതകങ്ങൾക്കുള്ളിൽ ആ സ്വരൂപം വൈദേശികന്മാർക്കു് വാണിജ്യസൗകര്യങ്ങൾ വർദ്ധിപ്പിച്ചു വളരെ വേഗത്തിൽ അത്യുൽകൃഷ്ടമായ ഒരു പദവിയെ അധിരോഹണം ചെയ്തു.‌ക്രി. പി. പതിനാലു്, പതിനഞ്ചു് ഈ ശതകങ്ങളിൽ കോഴിക്കോടിന്റെ പേരും പെരുമയും വിശ്വവിശ്രുതമായിത്തീർന്നു. 1442-ൽ ആ നഗരം സന്ദർശിച്ച അബ്ദുർറസാക്ക് എന്ന മഹമ്മദീയഗ്രന്ഥകാരൻ അതിന്റെ മാഹാത്മ്യത്തെപ്പറ്റി മുക്തകണ്ഠമായി പ്രശംസിച്ചിട്ടുണ്ടു്. അക്കാലത്തോടടുത്തായിരിക്കണം ശക്തൻതമ്പുരാൻ എന്ന ബിരുദത്താൽ വിദിതനും ദ്വേധാ വിദ്വൽപ്രഭുവുമായ ‌മാനവിക്രമമഹാരാജാവിന്റെ രാജ്യഭാരം. അതു് 1466മുതൽ 1472 വരെയാണു് എന്നു് ശ്രീമാൻ കേ. വി.കൃഷ്ണയ്യർ അഭിപ്രായപ്പെടുന്നു. അത്ര ഹ്രസ്വമായിരുന്നുവോ അദ്ദേഹത്തിന്റെ വാഴ്ചക്കാലം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹമാണു് വിദ്വിൽപ്രോത്സാഹനത്തിനായി കോഴിക്കോട്ടു് തളിയിൽ ക്ഷേത്രത്തിൽ പട്ടത്താനം അഭിവൃദ്ധിപ്പെടുത്തിയതു്.കട്ടികൂട്ടിയ എഴുത്ത്

55










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/66&oldid=156366" എന്ന താളിൽനിന്ന് ശേഖരിച്ചത്