ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാമധ്യായം
എന്നപദ്യത്തിൽ തനിക്കു ഭാഷാകവികളോടു പൊതുവേയുളള അവജ്ഞയെ പ്രസ്പഷ്ടമാക്കിയ ആ വിദ്വൽകവി ശ്രേഷ്ഠൻ " അന്ത ഹന്തയ്ക്കിന്തപ്പട്ടു " എന്നു പറഞ്ഞുകൊണ്ടു തന്റെ ഉത്തരീയപ്പട്ട് നന്വൂരിക്കു സമ്മാനിക്കുകയും മറ്റൊരവസരത്തിൽ
<poem>"അധികേരളമഗ്ര്യഗിരഃ കവയഃ കവയന്തു വയന്തു ന താൻ പ്രണുമഃ; പുളകോദ് ഗമകാരിവചഃപ്രസരം

പുനമേവ പുനഃപുനരാനുമഹേ"

എന്ന ഒരു പ്രശംസാപത്രം നല് കുകയും ചെയ്തതായിപുരാവൃത്തംഉൽഘോഷിക്കുന്നു. പ്രതിഭാശാലിയായ പുനത്തിൽ സംസ്കൃതഭാഷാപണ്ഡിത്യത്തെപ്പറ്റിയും ശാസ്ത്രികൾക്കു വളരെ ബഹുമാനമുണ്ടായിരുന്നു. ഒരിക്കൽ കോഴിക്കോട്ട് തളിയിൽ ക്ഷേത്രത്തിൽ ദേവദർശനം ചെയ്യുവാൻ പോയപ്പോൾ ശാസ്ത്രികൾ അവിടെ മുഖമണ്ഡപത്തിൽ ജപിച്ചുകൊണ്ടിരുന്ന നമ്പൂരിമാരോട് ഒരു ചോദ്യമെന്ന ഭാവത്തിൽ <Poem>"വീണാലസന്മണിഖലായ നമോസ്തു തസ്മൈ വീണാഘൃണാജിനവതേ തൃണിനേ തൃണായ;

അർദ്ധോയമീശ്വരനമസ്കൃതയേ കഥം സ്യാൽ?"

എന്ന് ഒരു ശ്ലോകത്തിൽ മൂന്നുപാദം ഉണ്ടാക്കിച്ചൊല്ലി. അപകടം പിടിച്ച ആ ശ്ലോകത്തിന്റെ പൂർവാർദ്ധത്തിനു്

57










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/68&oldid=156368" എന്ന താളിൽനിന്ന് ശേഖരിച്ചത്