ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
99

ത്തിൽ രാഹു ചന്ദ്രപ്രഭയെന്നപോലെ നിസ്സഹായയായ സീതയെ ഞാൻ നിൎബ്ബാധം ഹരിച്ചുകൊള്ളാം. പിന്നെ ഞാൻ വിരഹാൎത്തനായ രാമനെ യഥേച്ഛം പ്രഹരിച്ചു് കൃതകൃത്യനാകും. ശ്രീരാഘവന്റെ കഥ കേട്ടപ്പോൾതന്നെ മാരീചൻ ഭയംനിമിത്തം നടുങ്ങിപ്പോയി. അവന്റെ മുഖം വിവൎണ്ണമായി. തുറിച്ച മിഴികളോടും വിളറിയ ചുണ്ടുകളോടുംകൂടെ മൃതനെന്നപോലെ അവൻ തളൎന്നുപോയി. അനന്തരം രാമപരാക്രമം ഇന്നവിധമാണെന്നു് വനത്തിൽവെച്ചുതന്നെ നല്ലപോലെ അറിഞ്ഞിട്ടുള്ള ഭയവിഹ്വലനായ ആ മാരീചൻ അഞ്ജലിചെയ്തുകൊണ്ടു് തനിക്കും രാവണന്നും ഒരുപോലെ ഹിതമായ വാക്കുകൾ ഇങ്ങിനെ വചിച്ചു.

--------------
സർഗ്ഗം 37
മാരീചവാക്യം
--------------


രാക്ഷസേന്ദ്രനായ മാരീചന്റെ വാക്കുകൾക്കു്, വാഗ്മിയും ധീവരനുമായ മാരീചൻ പറഞ്ഞതു് ഇപ്രകാരമാണു്. ഹെ! രാജസിംഹ! എപ്പോഴും പ്രിയം പറവാൻ വളരെ ആളുകൾ ഉണ്ടാകും. എന്നാൽ, അപ്രിയവും ഹിതവുമായ വചസ്സുകൽ ഉപദേശിപ്പാനോ, അതു കേട്ടു നടപ്പാനോ, ജനങ്ങൾ നന്ന ചുരുക്കമായേ ഉണ്ടാവൂ. ചാരനില്ലാത്തവനും ചപലനുമായ നീ, മഹേന്ദ്രവരുണസമാനനും, ഗുണോൽകൃഷ്ടനുമായ രാമന്റെ പൌരുഷം ഇന്നവിധമാണെന്നു് അറിഞ്ഞിട്ടില്ല. രാക്ഷസന്മാൎക്കു് നന്മയുണ്ടാകേണമെന്ന വിചാരമേ നിനക്കില്ലെന്നാണ് തോന്നുന്നതു്. രാമൻ കോപിച്ചാൽ ഭൂമിയിൽ ഒരു രാക്ഷസനെങ്കിലും ബാക്കിയാവാൻ ഇടയാകയില്ല. നിന്റെ പ്രാണനെ പൊരിച്ചെടുപ്പാൻ ജനിച്ചവളായിരിക്കാം ജനകനന്ദിനി. അവൾ നിമിത്തമായിത്തന്നെ എനിക്കും നാശം അണയുന്നുവല്ലൊ. ദുർവൃത്തനും കാമാന്ധനുമായ നിന്നോടു ചേരുകകൊണ്ടാണു് ലങ്കാപുരി ഈവിധം അധഃപതിച്ച










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/104&oldid=203340" എന്ന താളിൽനിന്ന് ശേഖരിച്ചത്