ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
6

ഈ നാരിയെ ഉപേക്ഷിച്ചു് നിങ്ങൾ വേഗം തിരിച്ചു മണ്ടിക്കൊൾക്ക. അല്ലാത്തപ്പക്ഷം നിങ്ങൾക്കു ജീവൻ കിട്ടുകയില്ല" എന്നിപ്രകാരം വചിച്ചു. ഇതുകേട്ടു ക്രോധമൂർഛിതനായ ശ്രീരാഘവൻ വികൃതരൂപനും പാപചിത്തനുമായ വിരാധനോടിങ്ങിനെ പറഞ്ഞു. " എടാ! ധിക്കാരി! ക്ഷുദ്ര! നിന്റെ ഈ നീചത്വം നിനക്കു നാശത്തെ തേടുന്നു. യുദ്ധത്തിന്നൊരുക്കമുണ്ടെങ്കിൽ ഇതാ എൻ്റെ നേരിട്ടു നില്ക്കുക. നീ ജീവനോടെ തിരിച്ചുപോകയില്ല." ഈ വാക്കുകളോടൊന്നിച്ചുതന്നെ ശ്രീരാഘവൻ തൻ്റെ സുനിശിതങ്ങളായ വിശിഖങ്ങൾ എടുത്തു വില്ലിൽ തൊടുത്തു് ആ രാക്ഷസന്നുനേരെ ആഞ്ഞുവിട്ടു. പൊന്നണിഞ്ഞവയും ഗരുഡാനിലതുല്യങ്ങളുമായ ആ ബാണങ്ങളാകട്ടെ രാഘവധനുസ്സിൽനിന്നും കുതിച്ചുപാഞ്ഞു് വിരാധൻ്റെ ശരീരത്തെ ബഹുവിധമായി ഭേദിച്ചു. അഗ്നിതുല്യങ്ങളും പീലികെട്ടിയലങ്കരിച്ചവയുമായ ആ ശസ്ത്രങ്ങൾ രക്തം പുരണ്ടു ഭൂമിയിൽ പതിക്കയും ചെയ്തു. രാഘവബാണമേററു് ആ രാത്രിഞ്ചരൻ വൈദേഹിയെ താഴെ വിട്ട് അന്തകന്നുതുല്യം വായ് പിളൎന്നു ഘോരാട്ടഹാസം ചെയ്തുംകൊണ്ടു് ഇന്ദ്രന്റെ ധ്വജസ്തംഭത്തിന്നു തുല്യമായ തന്റെ ശൂലം ഓങ്ങി ആ സഹോദരന്മാരുടെനേരെ പാഞ്ഞടുത്തു. ഉടനെ സഹോദരന്മാരായ രാമലക്ഷ്മണന്മാർ കാലാന്തകൻ കാലന്റെ ശരീരത്തിലെന്നപോലെ ആ രാക്ഷസശരീരത്തിൽ അസംഖ്യം ശസ്ത്രങ്ങൾ വൎഷിച്ചു. ആ ദീപ്തശസ്ത്രങ്ങളാകട്ടെ വിജൃംഭണംചെയ്തുനില്ക്കുന്ന ആ രക്ഷസ്സിന്റെ ശരീരത്തിൽ ഇടവിടാതെ ചെന്നു പതിച്ചു. വിരാധൻ തൻ്റെ വരബലത്തെ ഓർത്തു വീണ്ടും ശൂലം ഓങ്ങിക്കൊണ്ട് രാമലക്ഷ്മണന്മാരോടു നേരിട്ടു. വജ്രപ്രഭയോടുകൂടിയ ആ ശൂലത്തെ ശസ്ത്രവിശാരദനായ രാഘവൻ രണ്ടു വിശിഖങ്ങൾകൊണ്ടു ഖണ്ഡിച്ചു. രാമസായകങ്ങളേററു നുറുങ്ങിയ ആ ശൂലമാകട്ടെ ഇടിത്തീയാൽ മേരുശിലകൾപോലെ രാക്ഷസഹസ്തത്തിൽനിന്നും ഭൂമിയിൽ വീണു. ഉടനെ രാമലക്ഷ്മണന്മാർ കൃഷ്ണസൎപ്പതുല്യങ്ങളായ രണ്ടു ഖൾഗങ്ങൾ എടുത്തു ചുററിവീശി ആ നക്തഞ്ചരശരീരത്തിൽ ആഞ്ഞുവെട്ടി. ഈ ഖൾഗ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/11&oldid=203253" എന്ന താളിൽനിന്ന് ശേഖരിച്ചത്