ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സർഗ്ഗം 39
രാവണോദ്യമനിഷേധം
--------------

"രാമസായകത്തിൽനിന്നു് ഞാൻ, ഒരുവിധം രക്ഷപ്പെട്ടതിങ്ങിനെയാണു്. എന്റെ പിന്നെത്തെ കഥയും പറയാം, കേട്ടുകൊൾക. അടക്കമില്ലായ്മയാൽ എനിക്കു പററിയ ഈ പ്രാണസങ്കടത്തിൽ ഒട്ടും മൌഢ്യം ഭാവിക്കാതെ ഞാൻ, മൃഗരൂപികളായ മററു രാക്ഷസന്മാരോടൊന്നിച്ചു് ദണ്ഡകവനം പ്രാപിച്ചു. ഉജ്വലിക്കുന്ന ജിഹ്വയോടും തീക്ഷ്ണദംഷ്ട്രകളോടുംകൂടി, മാംസഭോജിയും ബലശാലിയുമായ ഒരു ഘോരമൃഗത്തിന്റെ വേഷം, ഞാനും ധരിച്ചിരുന്നു. ഹേ! രാവണ! അഗ്നിഹോത്രങ്ങൾ, തീൎത്ഥങ്ങൾ, ചൈത്യങ്ങൾ, വൃക്ഷത്തോപ്പുകൾ എന്നീ പ്രദേശങ്ങളിൽ ചുററിനടന്നു് താപസന്മാരെ ആക്രമിച്ചുംകൊണ്ടു് ഞാൻ വനവാസികളെ എത്രയും ഭീതരാക്കി. അവിടെ പാൎത്തുവന്നിരുന്ന ധൎമ്മചാരികളായ അസംഖ്യം മുനിമാരുടെ രുധിരവും മാംസവും ഭക്ഷിച്ചു്, ഞാൻ തൃപ്തിപൂണ്ടു. ഇങ്ങിനെ രുധിരോന്മത്തനായി, ഋഷിമാംസം തിന്നുകൊണ്ടു്, ധൎമ്മദൂഷകനും ക്രൂരനുമായ ഞാൻ, ആരണ്യവാസികളെ ഏററവും പീഡിപ്പിച്ചു. ഒരു ദിവസം, താപസധൎമ്മത്തെ അനുഷ്ഠിച്ചുകൊണ്ടു്, സീതയോടും മഹാരഥനായ ലക്ഷ്മണനോടും കൂടെ വസിക്കുന്ന, രാമന്റെ മുമ്പിലും ഞാൻ ചെല്ലുകയുണ്ടായി. സൎവ്വഭൂതഹിതേച്ഛുവും മഹാബലനുമായ രാമൻ, നിയതാഹാരനായി, താപസവേഷത്തോടെ വനത്തിൽ വസിക്കുന്നതു കണ്ടു് "ഇതാ ഇവനിപ്പോൾ തപോധനനായിത്തീൎന്നിരിക്കുന്നു. എന്റെ പണ്ടേത്തെ പക തീൎപ്പാൻ ഇതുതന്നെ നല്ലൊരവസരം" എന്നിങ്ങിനെ കരുതി മൃഗരൂപിയായ ഞാൻ, ഒട്ടും ചിന്ത കൂടാതെ, ക്രോധാവേശനായി, എന്റെ കൂൎത്ത കൊമ്പുകൾകൊണ്ടു് കുത്തുവാൻ അവന്നുനേരെ പാഞ്ഞടുത്തു. ഉടനെ രാഘവൻ തന്റെ മഹച്ചാപം വലിച്ചു്, ഗരുഡാനിലവേഗവും പ്രൌഢനാദവും ചേൎന്ന ശ

14












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/110&oldid=203347" എന്ന താളിൽനിന്ന് ശേഖരിച്ചത്