ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
114

വിടവിടെ ശോഭിച്ചു. സീതയെ പരിഭ്രമിപ്പിക്കേണ്ടതിന്നായി ആ മനൊഹരമൃഗം പലവിധത്തിലും മുന്നോട്ടും പിന്നോട്ടുമായി തുള്ളിക്കളിച്ചു. മററു മൃഗങ്ങൾ ഇതിനെക്കണ്ടു് സമീപത്തു ചെന്നു് മണത്തുനോക്കി നാലുദിക്കും പാഞ്ഞു മണ്ടിയതെ ഉള്ളു. മൃഗവധത്തിൽ രതനായ ഈ രാക്ഷസനാകട്ടെ, ആ വന്യമൃഗങ്ങളിൽ ഒന്നിനെയെങ്കിലും ഹിംസിക്കുകയോ സപൎശിക്കപോലുമൊ ഉണ്ടായില്ല. തത്സമയം ശുഭലോചനയായ വൈദേഹി കുസുമങ്ങൾ അറുപ്പാനായി വൃക്ഷസമൂഹത്തിന്നരികെ ചെന്നുചേൎന്നു. മദിരേക്ഷണയും രുചിരവദനയുമായ സീത പുഷ്പങ്ങൾ ശേഖരിച്ചുകൊണ്ടു് കൎണ്ണികാരങ്ങൾ, ചൂതങ്ങൾ തുടങ്ങിയ പാദപങ്ങൾതോറും സഞ്ചരിച്ചുകൊണ്ടിരിക്കെ ആരണ്യവാസത്തിന്നൎഹമല്ലാത്ത ആ ദിവ്യകാഞ്ചനമൃഗത്തെ കാണ്മാനിടയായി. രത്നങ്ങൾ പതിച്ചു വിധാനിച്ചപോലെ ശോഭയുള്ള അംഗങ്ങളോടും വെള്ളിപോലെ പ്രകാശിക്കുന്ന രോമങ്ങളോടുംകൂടിയ ആ മൃഗത്തെ ഉത്തമാംഗനയും രുചിരവദനയുമായ വൈദേഹി നല്ലപോലെ വീക്ഷിച്ചു. വിസ്മയത്താൽ അവളുടെ നയനങ്ങൾ വികസിച്ചു. ആ മായാമൃഗമാകട്ടെ രാമമഹിഷിയെത്തന്നെ നോക്കി നോക്കി വനത്തെശ്ശോഭിപ്പിച്ചുംകൊണ്ടു് മനോഹരമാം വണ്ണം വീണ്ടും തുള്ളിക്കളിച്ചു. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തതും നാനാരത്നവൎണ്ണവുമായ ആ മൃഗത്തെക്കണ്ടു് ജനകാത്മജയായ സീത ആശ്ചൎയ്യഭരിതയായി.

--------------
സർഗ്ഗം 43
സ്വൎണ്ണമൃഗദൎശനം
--------------

ഹേമവൎണ്ണംഗിയും രുചിരഗാത്രിയും സുശ്രോണിയുമായ വൈദേഹി നവകുസുമങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കെ, സുവൎണ്ണരജതവൎണ്ണത്തോടെ സമീപത്തു നിന്നു ക്രീഡിക്കുന്ന ആ മൃഗത്തെക്കണ്ടു് പരമഹൃഷ്ടയായി. ഉടനെ അവൾ "ഹ! ആൎയ്യപുത്ര! ഹ! ലക്ഷ്മണ! ഇതാ ഇങ്ങോട്ടു വരിക. വേഗം വരിക. ഈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/119&oldid=203400" എന്ന താളിൽനിന്ന് ശേഖരിച്ചത്