ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
7

പാതങ്ങളെപ്പോലും പരിഗണിക്കാതെ വിരാധൻ അവരെ എടുത്തുകൊണ്ടുപോവാൻ ഒരുമ്പെട്ടു. അവന്റെ ഇംഗിതം ഇന്നതെന്നു മനസ്സിലാക്കിയ ശ്രീരാഘവൻ സൌമിത്രിയോടിങ്ങിനെ പറഞ്ഞു. "കുമാര! ഈ രാക്ഷസൻ നമ്മെ എടുത്തുകൊണ്ടു് എത്രയെങ്കിലും ദൂരം പോയ്ക്കൊള്ളട്ടെ. ഇതേവഴിക്കുതന്നെയാണല്ലൊ നമുക്കും പോകേണ്ടത്." ഉത്തരക്ഷണത്തിൽ നിശാചരനായ വിരാധൻ അതിബലവാന്മാരായ രാമലക്ഷ്മണന്മാരെ കുട്ടികളെപ്പോലെ എടുത്തു തോളിലേററി. ഘോരതരം അട്ടഹസിച്ചുകൊണ്ടു് ആ രൌദ്രരജനീചരൻ അസംഖ്യം പക്ഷികൾ, കുറുക്കന്മാർ, വ്യാളങ്ങൾ എന്നിവകൊണ്ടു നിറഞ്ഞതും മഹാമേഘംപോലെ ശോഭിക്കുന്ന പലതരം ദ്രുമസമൂഹങ്ങളോടുകൂടിയതുമായ കൊടുങ്കാട്ടിലേക്കു നേരെ നടന്നു.


സർഗ്ഗം 4
വിരാധവധം.

രാമലക്ഷ്മണന്മാരെവിരാധൻ അപഹരിച്ചുകൊണ്ടു പോകുന്നതു കണ്ടു് ശുഭഹസ്തയായ വൈദേഹി ഹസ്തങ്ങൾ രണ്ടും പൊക്കി ഉച്ചത്തിൽ രോദനംചെയ്തു. "ഹ! ഹ! സത്യവാനും സുശീലനും സുശ്രീയുമായ രാമനെ ഇതാ ലക്ഷ്മണനോടുംകൂടെ രൌദ്രരൂപിയായ ഈ രാക്ഷസൻ അപഹരിച്ചുകൊണ്ടുപോകുന്നു. ഹാ! രാമ! ഹ! ഹ! ലക്ഷ്മണ! വ്യാഘ്രമൊ വൃകമൊ മററു വല്ല ജന്തുക്കളൊ എന്നെ തിന്നുകളയുമല്ലൊ. ഹെ! രാക്ഷസോത്തമ! നീ ഇവരെ ഉപേക്ഷിക്ക; എന്നെ കൊണ്ടുപോക; നിന്നെ ഞാൻ നമസ്കരിക്കാം'. വൈദേഹിയുടെ ഈ മുറവിളികൾ കേട്ടു് വീരപുംഗവരായ രാമലക്ഷ്മണന്മാർ ദുരാത്മാവായ വിരാധനെ ആ ക്ഷണത്തിൽ തന്നെ ഹനിക്കേണമെന്നു നിശ്ചയിച്ചു. ആ രൌദ്രമൂൎത്തിയുടെ ഇടങ്കൈ ലക്ഷ്മണനും വലങ്കൈ ശ്രീരാഘവനും അതിതൂൎണ്ണം അരിഞ്ഞുതള്ളി. മേഘംപോലെ ഭയങ്കരനായ ആ നക്തഞ്ചരനാകട്ടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/12&oldid=203262" എന്ന താളിൽനിന്ന് ശേഖരിച്ചത്