ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
117

ജിഹ്വ പ്രകാശിക്കുന്നു. ഇന്ദ്രനീലമയമായ പാനപാത്രം കണക്കെ വിളങ്ങുന്ന മുഖം, ശംഖപ്രഭയാൎന്ന ഉദരം എന്നിവയാൽ അഭിരാമമായ ഈ മൃഗം, ആരുടെ ഹൃദയത്തെത്തന്നെ പ്രലോഭിപ്പിക്കയില്ല? പിന്നെ ബാലയായ സീത പരിഭ്രമിച്ചതിൽ ആശ്ചൎയ്യമെന്താണു്. ഹേ! സൌമിത്രെ! മാംസത്തിന്നു വേണ്ടിയും വിനോദാൎത്ഥമായും ധനുൎദ്ധരരായ മന്നവന്മാർ, മഹാവനങ്ങളിൽ ചെന്നു വേട്ടയാടി, മൃഗങ്ങളെ വധിക്കാറുണ്ടു്. പൊന്നു്, രത്നം, മററു വിവിധ ധാതുദ്രവ്യങ്ങൾ എന്നിവയേയും മനുഷ്യർ സ്വപ്രയത്നംകൊണ്ടു് ഗിരിനിരകളിൽ നിന്നും വനങ്ങളിൽ നിന്നും നേടുന്നു. ശുക്രൻ തപശ്ശക്തി കൊണ്ടെന്നപോലെ നേടുന്ന, ഈവിധം ഐശ്വൎയ്യംമൂലമായി, നരന്മാർ അവരുടെ പലെ ആഗ്രഹങ്ങളും സാധിക്കാറുമുണ്ടു്. യദൃച്ചയാ കാണുന്നതോടുകൂടിത്തന്നെ, ഏതൊന്നിൽ കൊതി ജനിക്കുന്നുവൊ അതിനെയാണു് അൎത്ഥശാസ്ത്രജ്ഞന്മാരും സമ്പന്നന്മാരും അൎത്ഥമെന്നു പറയുന്നതു്. ഹേ! ലക്ഷ്മണ! ഇത്രയും മനോഹർമായ ഈ മൃഗത്തിന്റെ ചൎമ്മത്തിന്മേൽ വൈദേഹി എന്നോടൊന്നിച്ചിരുന്നു് ക്രീഡിക്കുവാൻതക്കവണ്ണം ഞാൻ യത്നം ചെയ്യുന്നുണ്ടു്. രത്നകമ്പളങ്ങളാകട്ടെ, പരവധാനികളാകട്ടെ, മാൎദ്ദവംകൊണ്ടൊ മഹിമകൊണ്ടൊ, ഇതിന്റെ തോലിന്നു തുല്യമല്ല. ശ്രീയും ശ്രേഷ്ഠതയുംകൊണ്ടു് ആകാശത്തിൽ "താരാമൃഗവും" ഭൂമിയിൽ ഈ "ഇളാമൃഗവു"മാണു് മൃഗങ്ങളിൽവെച്ചു് വിശിഷ്ടങ്ങളായവ. ഹേ! ലക്ഷ്മണ! ഈ മൃഗം രാക്ഷസനായ മാരീചന്റെ മായയാണെന്നല്ലെ നീ പറയുന്നതു്. അങ്ങിനെയാണെങ്കിൽ നിശ്ചയമായും ഇതിനെ വധിക്കേണ്ടതുമാണു്. അകൃതാത്മാവും നൃശംസനുമായ ഈ മാരീചൻ പണ്ടു് വനത്തിൽ സഞ്ചരിച്ചുകൊണ്ടു് അനേകം മാന്യമുനികളെ ഹനിച്ചിട്ടുണ്ടു്. നരാധിപന്മാർ ശസ്ത്രപാണികളായി വേട്ടയാടുമ്പോൾ ഇവൻ പെട്ടെന്നു് അവരുടെ മുമ്പിൽ ആവിൎഭവിക്കും. ഈവിധത്തിലും ഇവൻ, പലരേയും കൊന്നിട്ടുണ്ടു്. അതിനാൽ ഇവൻ വദ്ധ്യൻ തന്നെ. സ്വഗൎഭത്താൽ കൎക്കടിയെന്നപോലെ ഉദരസ്ഥനായ വാതാപിയാൽ പണ്ടു് പല തപസ്വികളും ഇവിടെവെച്ചാണു് മൃതരായിട്ടുള്ളതു്. ഒരു ദിവസം വാതാപി, അത്യന്തം ധാർഷ്ഠ്യത്തോടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/122&oldid=203418" എന്ന താളിൽനിന്ന് ശേഖരിച്ചത്