ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
119

പങ്ങളും വാളും എടുത്തു്, തന്റെ നേരെ വരുന്ന ദാശരഥിയെക്കണ്ടു് മായാവിയായ മാരീചൻ ഭയപ്പെട്ടു് പെട്ടെന്നു മറഞ്ഞു. ഉത്തരക്ഷണത്തിൽ വേറൊരിടത്തു് ദൃശ്യനാകയും ചെയ്തു. ചാപപാണിയായ രാമനാകട്ടെ, അവിടവിടെയായൈ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന മഹാപ്രഭയുള്ള ആ രൂപത്തിന്നു നേരെ, പാഞ്ഞുനടന്നു. വില്ലു കുലച്ചു്, തന്റെ നേരെ പാഞ്ഞടുക്കുന്ന രാഘവനെക്കണ്ടു ശങ്കിച്ചു്, നിസ്തുലഭീതനായി, ആ മൃഗം, അമ്പുകൊള്ളാതിരിക്കത്തക്ക ദൂരത്തു ചെന്നു നിന്നു്, മേലും കീഴും തുള്ളിക്കളിച്ചു. ചിലേടത്തു ദൃശ്യനായും, മററു ചിലേടെത്തുമറഞ്ഞും, ചിന്നഭിന്നമുകിലിന്നിടയിൽ‌പ്പെട്ട ശാരദേന്ദുപോലെ, മൃഗരൂപിയായ മാരീചൻ, കാനനത്തിൽ കടൽത്തീരംവരയ്ക്കും സഞ്ചരിച്ചു. മുഹൂൎത്തനേരം സമീപത്തു കാണും. ഉത്തരക്ഷണത്തിൽ വളരെ അകലെ പ്രകാശിക്കും. ഇങ്ങിനെ ഗോചരനായും, അഗോചരനായുംകൊണ്ടു്, മായാവേഷധാരിയായ മാരീചൻ, ശ്രീരാഘവനെ ആശ്രമത്തിൽനിന്നു് വളരെ ദൂരം ആകൎഷിച്ചു കൊണ്ടുപോയി. ഇതെല്ലാം കണ്ടു് കാകുൽസ്ഥാത്മജനായ രാമന്നു് ക്രോധം അങ്കുരിച്ചു. അനന്തരം ആ പുരുഷപുംഗവൻ സംഭ്രാന്തചിത്തനായി. അല്പം നിഴലുള്ള ഒരു പുൽപ്രദേശത്തു ചെന്നുനിന്നു. ഉടനെ ആ മായാമൃഗം, അവിടെ സമീപത്തുനിന്നു മേഞ്ഞിരുന്ന, ഒരു മൃഗക്കൂട്ടത്തിൽ കാണപ്പെട്ടു. രാമൻ വീണ്ടും മുമ്പോട്ടു നടന്നു. എന്നാൽ മായാമൃഗമാകട്ടെ, സന്ത്രാസംനിമിത്തം തൽക്ഷണം, തിരോധാനംചെയ്കയാണുണ്ടായതു്. അടുത്ത ക്ഷണത്തിൽ വിദൂരത്തായി, വൃക്ഷഷണ്ഡങ്ങൾക്കിടയിൽ പ്രത്യക്ഷമാകുകയും ചെയ്തു. ഇങ്ങിനെ ആവിൎഭവിച്ചും അന്തൎഭവിച്ചും തന്നെ മോഹിപ്പിച്ചുകൊണ്ടേയിരുന്ന ആ മൃഗത്തെ വധിക്കുവാൻതന്നെ കോപകലുഷിതനായ ശ്രീരാഘവൻ ഒടുവിൽ തീൎച്ചയാക്കി. ദുൎദ്ദമനും മഹാബലനുമായ രാമൻ, ഖദ്യോതദ്യുതിയോടെ സൎപ്പതുല്യം ക്രുദ്ധിച്ചു പായുന്ന ബ്രഹ്മനിൎമ്മിതമായ ഒരു ഘോരസായകം എടുത്തു സന്ധാനംചെയ്തു്, ആ മൃഗത്തിന്നുനേരെ എയ്തുവിട്ടു. ആ ഉഗ്രബാണമേററു് മാരീചൻ താലവൃക്ഷംകണക്കെ മേല്പോട്ടു തെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/124&oldid=203421" എന്ന താളിൽനിന്ന് ശേഖരിച്ചത്