ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
126

ത്രാക്ഷിയും പീതവസനയുമായ ആ സുന്ദരിയുടെ സമീപത്തേക്കു് മെല്ലെ മെല്ലെച്ചെന്നു. പത്മത്തോടുകൂടാത്ത ശ്രീദേവിയെപ്പോലെ വിളങ്ങുന്ന, മനോഹരയും ശോഭനയുമായ സീതയെ പ്രശംസിച്ചുകൊണ്ടു്, കാമാൎത്തനായി, ആ രജനീചരൻ ഇങ്ങിനെ സംഭാഷണം തുടൎന്നു. "ഹേ! സ്വൎണ്ണവൎണ്ണാംഗി! പീതാംബരം ഉടുത്തു്, താമരമാലകൾ ചൂടി, പത്മിനിയെപ്പോലെ വിളങ്ങുന്ന നീ ആരാണു്? ഹ്രീതന്നെ ശരീരമെടുത്തു വന്നിട്ടുള്ള ഒരു ദിവ്യവിഗ്രഹമാണോ നീ? അതല്ല കീൎത്തിയൊ? അതുമല്ലെങ്കിൽ, ലക്ഷ്മീദേവിയാണൊ? ഹേ1 മഞ്ജുളാപാംഗി! മനോഹരയായ സ്വൎഗ്ഗീയതരുണിയൊ, ഭൂതിയൊ ആണൊ ഭവതി? അല്ല സ്വൈരസഞ്ചാരിണിയായ രതീദേവിതന്നെയൊ? സമങ്ങളും ശിഖരികളും അത്യന്തധവളങ്ങളും സ്നിഗ്ദ്ധങ്ങളുമായ ഭവതിയുടെ രദനങ്ങൾ, എത്രയും രമ്യങ്ങൾതന്നെ. അററം ചുകന്നു, പ്രസന്നങ്ങളും വിശാലങ്ങളുമായ ഭവതിയുടെ നേത്രങ്ങൾ, കറുത്തു സുന്ദരങ്ങളായ താരങ്ങളോടെ, വിശിഷ്യ വിളങ്ങുന്നു. ഭവതിയുടെ രമ്യജഘനങ്ങളും തുമ്പിക്കയ്യൊത്ത തുടകളും എത്രയും ഭാസ്വരങ്ങൾ തന്നെ. ഇടതൂൎന്നു്, താലഫലംപോലെ തിങ്ങിനില്ക്കുന്ന പീനങ്ങളും, ഉന്നതമുഖങ്ങളുമായ നിന്റെ ചാരുപയോധരങ്ങൾ തുളുമ്പുന്നു. രത്നഭൂഷകൾ ചാൎത്തി അവ, നിരവധി ശോഭയോടെ വിളങ്ങുന്നു. ഹേ! ചാരുഹാസിനി! അംഭസ്സ് നദീകൂലത്തെപ്പോലെ നീ എന്റെ ഹൃദയത്തെ ഹരിക്കുന്നു. നിന്റെ കടിപ്രദേശം ഒരു കൈപ്പിടിയിൽ ഒതുങ്ങുവാൻതക്കവണ്ണം എത്രയും കൃശവും രമ്യവും തന്നെ. വിലാസവതിയായ നിന്നെപ്പോലെ പ്രിയദൎശനയും മനോഹാരിണിയുമായി ദേവഗന്ധൎവ്വസ്ത്രീകളിലൊ, കിന്നരികളിലൊ, യക്ഷിവൎഗ്ഗത്തിലൊ, മനുഷ്യനാരികളിലൊ ഒരുത്തിയെയെങ്കിലും ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. സുലോചനയും, സുകേശിനിയുമായ നീ ലോകൈകസുന്ദരി തന്നെ. നിന്റെ രൂപപകൎച്ചയും, പ്രായത്തികവും, സൌന്ദൎയ്യത്തഴപ്പും, ഈ കുടിലിലുള്ള ഏകാന്തവാസവും മററും ഓൎക്കുമ്പോൾ എന്റെ മനസ്സു് പതക്കുന്നു. ഹേ1 കാമിനി! കാമ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/131&oldid=203477" എന്ന താളിൽനിന്ന് ശേഖരിച്ചത്