ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
128

ഉണ്ടു്. എടുത്തു ഭക്ഷിക്കുക" എന്നിങ്ങിനെ വിനയവും കൎണ്ണമധുരവുമായ സീതയുടെ വാണികൾ കേട്ടു് രാവണന്റെ ഹൃദയം ആ ഉത്തമയിൽ വിലീനമായി. നരവരോത്തംസമായ രാമന്റെ ഇഷ്ടവല്ലഭയെ - ആ ശുഭാംഗിയെ അവൻ ബലാൽ ഹരിപ്പാൻതന്നെ നിശ്ചയിച്ചു. മിഥിലേശപുത്രിയും ശത്രുമാഥിയും വീരതല്ലജവുമായ ശ്രീരാഘവന്റെ പ്രാണപ്രിയയെ - ആ മഹിളാഹീരത്തെ നോക്കിനോക്കിത്തന്നെ, ദുർബ്ബുദ്ധിയായ ദശകന്ധരൻ ആത്മവധത്തിന്നൊരുമ്പെട്ടു. അതിഥിയെ സൽക്കരിപ്പാൻ നന്ന ബദ്ധപ്പെട്ടുകൊണ്ടിരുന്ന ആ മിഥിലേശപുത്രി, മൃഗയാഗതനായ തന്റെ ഭൎത്താവൊ പതിയെ തിരഞ്ഞുപോയ ലക്ഷ്മണനൊ തിരിച്ചുപോരുന്നുണ്ടൊ എന്നു് പല പ്രാവശ്യവും ആ കൊടുംകാട്ടിലേക്കു സൂക്ഷിച്ചുനോക്കി. പക്ഷെ ആ വരാംഗി ആരുടെയും വരവു കണ്ടില്ല.

--------------
സർഗ്ഗം 47
സീതാരാവണസംവാദം
--------------

"അതിഥിയായ ഈ അന്തണശ്രേഷ്ഠനെ യഥാവിധി പൂജിച്ചു സല്ക്കരിക്കാഞ്ഞാൽ ഇദ്ദേഹം എന്നെ ശപിക്കുമല്ലൊ" എന്നിങ്ങിനെ മുഹൂൎത്തനേരം ധ്യാനിച്ചു് വൈദേഹി, ഭിക്ഷുവേഷധരനായ രാവണനോടിങ്ങിനെ പറഞ്ഞു, "ഹെ! ദ്വിജോത്തമ! മഹാത്മാവും മിഥിലേശ്വരനുമായ ജനകന്റെ ദുഹിതാവാണു് ഞാൻ. എന്റെ പേർ സീതയെന്നാണു്. രാമന്റെ വല്ലഭയുമാണു്. സൎവ്വകാമസമൃദ്ധങ്ങളായ മാനുഷഭോഗങ്ങൾ ഭുജിച്ചു് ഞാൻ ഇക്ഷ്വാകുകുലപത്തനത്തിൽ പന്ത്രണ്ടു സംവത്സരം യഥാസുഖം വസിച്ചു. പിന്നെ പതിമൂന്നാംകൊല്ലം ഭൂപാലകുലമൌലിയായ ദശരഥൻ, മന്ത്രിമാരോടെല്ലാം ആലോചിച്ചു്, രാമനെ രാജാവായി അഭിഷേകം ചെയ്‌വാൻ തീൎച്ചയാക്കി. അഭിഷേചനത്തിന്നു വേണ്ടുന്ന സംഭാരങ്ങളും എല്ലാം ശേഖരിച്ചു. സുകൃതംനിമിത്തം, തദവസരത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/133&oldid=203484" എന്ന താളിൽനിന്ന് ശേഖരിച്ചത്