ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
130

ഹെ! ഭൂസുരശ്രേഷ്ഠ! രാമന്റെ മാഹാത്മ്യമേറിയ ദൃഢവ്രതങ്ങൾ ഇവയെല്ലാമാണ്. പുരുഷസിംഹനും ശത്രുമാഥിയും മഹാപരാക്രമിയും, രാമന്റെ ദ്വൈമാത്രേയസഹോദരനുമായ ലക്ഷ്മണൻ രാമന്നു് എപ്പോഴും സഹായിയാണ്. ധൎമ്മചാരിയും ദൃഢവ്രതനും രാമസോദരനുമായ അവനും ചാപബാണങ്ങൾ ധരിച്ചു്, പ്രവ്രാജകനായ രാമനെ അനുഗമിച്ചിട്ടുണ്ടു്. രാമാനുവ്രതയായ ഞാനും രാമനോടൊന്നിച്ചു പുറപ്പെട്ടു. ജട ധരിച്ചു്, താപസവേഷം പൂണ്ടു്, സോദരനോടുകൂടെ ധൎമ്മപരനും ജിതേന്ദ്രിയനുമായ രാമനും, ഞാനും, ദണ്ഡകാരണ്യം പ്രാപിച്ചു. കൈകേയി നിമിത്തം, ഇങ്ങിനെ രാജ്യഭ്രഷ്ടരായ ഞങ്ങൾ മൂവനും ഹെ! അന്തനശ്രേഷ്ഠ! ഓജസ്സുമൂലമായി, അതിഗംഭീരമായ ഈ കാനനത്തിൽ സഞ്ചരിക്കുന്നു. മുഹൂൎത്തനേരം അങ്ങുന്നു് ഇവിടെ ഇരുന്നു വിശ്രമിക്കുക. എന്റെ ഭൎത്താവു് വന്യഭക്ഷ്യങ്ങളുംകൊണ്ടു് ഇപ്പോൾ തിരിച്ചുവരും. ഹെ! വിപ്രപുംഗവ! അങ്ങയുടെ നാമമെന്താണു്. ഏതൊരു ഗോത്രത്തെയാണു് അങ്ങുന്നലങ്കരിക്കുന്നതു്. ഈ ദണ്ഡകവനത്തിൽ തനിയെ സഞ്ചരിപ്പാൻ കാരണമെന്തു്? എന്നീ പരമാൎത്ഥമെല്ലാം കേൾപ്പാൻ എനിക്കു നന്നെ ആഗ്രഹമുണ്ടു്. രാമമഹിഷിയായ സീതയുടെ ഈ വാക്കുകൾ കേട്ടു്, മഹാബലനും രാക്ഷസാധിപതിയുമായ രാവണൻ, തീവ്രതരം ഇപ്രകാരമാണു് പറഞ്ഞതു്. "ഹെ! സീതെ! ദേവദാനവരോടും പന്നഗങ്ങളോടും കൂടിയ ജഗത്തുമുഴുവൻ, ഏതൊരുവൻ മൂലമായി ഭയന്നുവിറക്കുന്നു; ആ രാക്ഷസകുലേശ്വരനായ രാവണനാണു് ഞാൻ ഹേ! ശോഭനെ! പട്ടുടുത്തു്, കനകപ്രഭയോടെ വിളങ്ങുന്ന നിന്നെക്കണ്ടതുമുതൽ സുന്ദരികളായ എന്റെ അംഗനമാരിൽപോലും എനിക്കു രതിയില്ലാതായി ഹെ! സുഭഗെ! അവിടവിടെനിന്നു് എത്രയൊ സുന്ദരിമാരെ ഞാൻ അപഹരിച്ചുകൊണ്ടുവന്നിട്ടുണ്ടു്. ആ എല്ലാ സുന്ദരിമാരിലുംവെച്ചു് നീ എന്റെ അഗ്ര്യമഹിഷിയായിഭവിക്കുക. നിനക്കതു നന്മയാണു്. ലങ്കയെന്നു പ്രശസ്തമായ എന്റെ മഹാപുരി സമുദ്രമദ്ധ്യത്തിൽ ശോഭിക്കുന്നു. പൎവ്വതമുടിയിൽ സ്ഥിതിചെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/135&oldid=203503" എന്ന താളിൽനിന്ന് ശേഖരിച്ചത്