ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
135

ൎമ്മത്തിന്നു് തുനിയുന്നതെന്താണ്? ഹേ! രാക്ഷസാധിപ! നിന്റെ വംശം അടിയോടെ അററു തെറിക്കാറായിരിക്കുന്നു. കൎക്കശനും, ദുർബുദ്ധിയും, അജിതേന്ദ്രിയനുമായ നീയാണല്ലൊ രാജാവു്. രാമപത്നിയെ അപഹരിച്ചു് ജീവിച്ചിരിക്കാമെന്നു് നീ കരുതുന്നുവൊ. വജ്രധരനായ ഇന്ദ്രന്റെ കയ്യിൽനിന്നും അതുലപ്രഭയാൎന്ന ശചിയെ അപഹരിച്ചു്, ഒരുപക്ഷെ നീ ചിരകാലം ജീവിച്ചുവെന്നു വരാം. എന്നെപ്പോലുള്ള പാവനകളെ തൊട്ടശുദ്ധമാക്കിയാൽ, അമൃതം കുടിച്ചാലും മരണത്തിൽനിന്നു് നിനക്കു മോചനം ലഭിക്കുന്നതെങ്ങിനെ?

--------------
സർഗ്ഗം 49
സീതാവിലാപം
--------------

സീതാദേവിയുടെ ഈ ഉക്തികൾ കേട്ടു് പ്രതാപശാലിയായ ദശകന്ധരൻ ഹസ്തങ്ങൾ തമ്മിൽ കോൎത്തുകെട്ടി വിജൃംണംചെയ്തു്. വീണ്ടും അവൻ വൈദേഹിയെ നോക്കി, ഉഗ്രതരം ഇങ്ങിനെ പറഞ്ഞു. "എടോ! സീതെ! ഉന്മത്തയായ നീ, എന്റെ വീൎയ്യപരാക്രമങ്ങൾ കേട്ടിട്ടില്ലെന്നു തോന്നുന്നു. ആകാശത്തിൽ നിന്നുകൊണ്ടുതന്നെ ഹസ്തങ്ങളാൽ അവനിയെപ്പൊക്കിയെടുപ്പാൻപോലും ഞാൻ ശക്തനാണു്. സമുദ്രജലത്തെ നിശ്ശേഷം കുടിച്ചു വററിപ്പാനും എനിക്കു പ്രയാസമില്ല. ആജിയിൽ ഞാൻ അന്തകനെ ഹനിക്കാം. തീക്ഷ്ണശസ്ത്രങ്ങൾകൊണ്ടു്, സൂൎയ്യമാൎഗ്ഗത്തെത്തടുക്കാം. ഭൂമിയെപ്പിളൎക്കാം. ഹേ! ഉന്മത്തെ! കാമരൂപനും കാമദനുമായ നിന്റെ കാമുകനെ ഇതാ കണ്ടുകൊൾക." സൂൎയ്യസന്നിഭങ്ങളും ജ്വലിക്കുന്ന വഹ്നിപോലെ അത്യന്തതീക്ഷ്ണങ്ങളുമായ രാവണന്റെ ഉഗ്രനയനങ്ങൾ, ക്രോധാധിക്യത്താൽ ചുററും മഞ്ഞളിച്ചു്, രക്തവൎണ്ണത്തോടെ ഭൃശതരം ഭയങ്കരങ്ങളായി. കുബേരസോദരനായ അവൻ പെട്ടെന്നു് തനെ സൌമ്യരൂപം പരിത്യജിച്ചു്, കാലതുല്യമായ സ്വസ്വരൂപം കൈക്കൊണ്ടു. ശോണലോചനങ്ങളോടും തപനീയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/140&oldid=203516" എന്ന താളിൽനിന്ന് ശേഖരിച്ചത്