ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
12

യുടെ ചരണങ്ങൾ തൊട്ടു കുമ്പിട്ടു. അനന്തരം മുനിപുംഗവന്റെ അനുജ്ഞയോടുകൂടെ അവർ ആസനങ്ങളിൽ ഇരുന്നശേഷം രാമൻ ഇന്ദ്രാഗമനത്തെപ്പറ്റി മുനിയോടു ചോദിച്ചു. അതിന്നുത്തരമായി മുനിപുംഗവൻ രാമനോടിങ്ങിനെ വിവരിച്ചു. "ഹെ! രാഘവ! ഉഗ്രതപസ്സുനിമിത്തം കൎമ്മഹീനനും വിശുദ്ധാത്മാവുമായിത്തീൎന്നിട്ടുള്ള എന്നെ സുകൃതികൾക്കു മാത്രം സുലഭമായ ബ്രഹ്മലോകം പ്രാപിപ്പിപ്പാനായിട്ടാണു് വരദനായ ദേവേന്ദ്രൻ ഇവിടെ വന്നിരുന്നതു്. ഹെ! നരവ്യാഘ്ര! അങ്ങുന്നു സമീപത്തു വന്നിട്ടുണ്ടെന്നുള്ള വൃത്താന്തം എനിക്കു മനസ്സിലായിരുന്നു. പ്രിയാതിഥിയായ അങ്ങയെക്കാണാതെ ബ്രഹ്മലോകത്തേക്കു പോകാൻ എനിക്കു മനസ്സുണ്ടായില്ല. ഹെ! പുരുഷൎഭ! ധാൎമ്മികനും മഹാത്മാവുമായ അങ്ങയെക്കണ്ടു് സന്തുഷ്ടിയോടെ അമരസേവിതമായ സ്വൎഗ്ഗത്തെ ഞാൻ പ്രാപിക്കുന്നുണ്ടു്. അക്ഷയവും അതീവശോഭനവുമായ നാകലോകവും ബ്രഹ്മലോകവും എന്നാൽ ജിതങ്ങളാണു് അവയെ അങ്ങുന്നു പരിഗ്രഹിക്ക." തപോധനനായ ശരഭംഗന്റെ ഈ ഉക്തികൾ കേട്ടു സൎവ്വശാസ്ത്രവിശാരദനായ രാഘവൻ ഇങ്ങിനെ പ്രതിവചിച്ചു. "ഹെ! മഹാമുനെ! അവയെല്ലാം ഞാൻ സ്വീകരിച്ചുകൊള്ളാം. ഈ കാനനത്തിൽ എനിക്കൊരു വസതി അങ്ങുന്നു് അരുളിച്ചെയ്താൽ നന്നു്." ശക്രതുല്യബലവാനായ രാഘവന്റെ വാക്കുകൾക്കു മഹാപ്രാജ്ഞനായ മുനിപുംഗവൻ ഇങ്ങിനെ മറുപടി പറഞ്ഞു. "ഹെ! രാമ! അതുലദ്യുതിയും സുധാൎമ്മികനുമായ സുതീഷ്ണൻ ഈ വനത്തിൽ പാൎക്കുന്നുണ്ട്. ആ ധൎമ്മാത്മാവു് അങ്ങയ്ക്കു വേണ്ടുന്നതു സൎവ്വവും ചെയ്തുതരും. ആ മഹൎഷിവൎയ്യൻ തപസ്സുചെയ്യുന്ന രമ്യവും പരിപൂതവുമായ വനത്തിൽ നിങ്ങൾ ചെല്ലുവിൻ. ആ മഹാൻ നിങ്ങൾക്കു തക്ക പാൎപ്പിടാം കാട്ടിത്തരും. ഹെ! രാഘവ! ഈ മന്ദാകിനീതീരത്തുകൂടെ നേരെ ചെല്ലുക. തോണിപോലെ ചരിച്ചുകൊണ്ടിരിക്കുന്ന അസംഖ്യം പുഷ്പങ്ങൾ ഈ നദിയിൽ നിങ്ങൾക്കു് അവിടവിടെ കാണാം. ഇതാ ഈ വഴിയിൽകൂടിത്തന്നെയാണു് പോകേണ്ടതു്. ഹെ! രഘുപതെ1 അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/17&oldid=203088" എന്ന താളിൽനിന്ന് ശേഖരിച്ചത്