ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
14

ശ്രമത്തിൽ രാഘവാന്തികം വന്നു ചേൎന്നു. പരമധൎമ്മജ്ഞരായ ആ മുനിപുംഗവന്മാർ ധൎമ്മഭൃത്തുകളിൽ വരിഷ്ഠനായ ശ്രീരാഘവനോടിങ്ങിനെ പറഞ്ഞു. "ഹെ! മഹാരഥ! ദേവകൾക്കു ദേവനാഥനെന്നപോലെ ഭവാൻ ഇക്ഷ്വാകുകുലത്തിന്നും ഈ ഭൂമിക്കുതന്നെയും നേതാവും നാഥനുമാണു്. യശസ്സുകൊണ്ടും വിക്രമം കൊണ്ടും അങ്ങുന്നു മൂന്നു ലോകത്തിലും വിശ്രുതനുമാണു്. പിതൃഭക്തി, സത്യം, ധൎമ്മം, എന്നീ വിശിഷ്ടഗുണങ്ങൾ അങ്ങയിൽ പരിപൂൎണ്ണമായി വിളങ്ങുന്നു. ധൎമ്മജ്ഞനും, ധൎമ്മവത്സലനും, മഹാത്മാവുമായ അങ്ങയെ പ്രാപിച്ചു് ഇതാ ഞങ്ങൾ ഒരു കാൎയ്യം അൎത്ഥിക്കുന്നു. ആയതു് അങ്ങുന്നു ക്ഷമിക്കണം. ഹെ! രാമ! യാതൊരു പാൎത്ഥിവൻ ആറിലൊന്നു കരം വാങ്ങി പ്രജകളെ സ്വപുത്രരെപ്പോലെ പാലിക്കുന്നില്ലയൊ അവനെ മഹത്തായ അധൎമ്മം ബാധിക്കുന്നു. തന്റെ പ്രാണനെപ്പോലെയും ഇഷ്ടസുതനെപ്പോലെയും ഏതൊരുവൻ വിഷയവാസികളെ നിത്യശ്രദ്ധയോടെ പരിരക്ഷിച്ചുപോരുന്നുവോ അവൻ ശാശ്വതമായ കീൎത്തി നേടുന്നു. ബ്രഹ്മലോകം പ്രാപിച്ചു് അവിടെയും അവൻ പൂജയേല്ക്കുന്നു. ധൎമ്മാനുസാരം പാൎത്ഥിവൻ പ്രജകളെപ്പാലിക്കാതിരുന്നാൽ മൂലഫലാശികളായ മഹൎഷിമാൎക്ക് എന്തൊരു ശ്രേഷ്ഠധൎമ്മമാണു് ആചരിപ്പാൻ സാധിക്കുക. ഹെ! രാഘവ! ബ്രാഹ്മണഭൂയിഷ്ഠമായ ഈ വാനപ്രസ്ഥാശ്രമികളുടെ മഹാഗണത്തിന്നു് അങ്ങുന്നു നാഥനായിരിക്കെ ഇവർ അനാഥരെപ്പോലെ അതികഠിനമായ രാക്ഷസപീഢയിൽ പെട്ടുപോകുന്നുവല്ലൊ. ഹെ! രാമ! അങ്ങുതന്നെ വന്നുനോക്കുക. രക്ഷസ്സുകളാൽ ഹനിക്കപ്പെട്ട ഭാവിതാത്മാക്കളായ എത്ര മുനിമാരുടെ ശരീരമാണു് ഈ വനത്തിൽ അവിടവിടെ കിടക്കുന്നതു്. പമ്പാതീരത്തും മന്ദാകിനീതീരത്തും വസിക്കുന്ന മുനിമാരുടെ കഥയും ഇതുതന്നെ. ചിത്രകൂടത്തിൽ പാൎക്കുന്നവരും മഹാദുഃഖം അനുഭവിക്കുന്നു. അതിഭീഷണരായ നിശിചരന്മാർ ഈവിധം വനത്തിൽ നടത്തുന്ന ഉഗ്രകൎമ്മങ്ങൾ തപസ്വികളായ ഞങ്ങൾ എങ്ങിനെ സഹിക്കും. അതിനാൽ ഞങ്ങൾ ശരണ്യനായ അങ്ങയെ ശര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/19&oldid=203091" എന്ന താളിൽനിന്ന് ശേഖരിച്ചത്