ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
15

ണം പ്രാപിക്കുന്നു. ഹെ! നൃപാത്മജ! അങ്ങുന്നല്ലാതെ ഈ ലോകത്തിൽ ഞങ്ങൾക്കു മറ്റൊരാശ്രയമില്ല. ഈ രാക്ഷസഭയത്തിൽനിന്നും അങ്ങുന്നു ഞങ്ങളെ അവനം ചെയ്യേണമെ." ഋഷിപുംഗവന്മാരുടെ ഈ വാക്കുകൾ കേട്ടു് ധൎമ്മാത്മാവായ ശ്രീ രാഘവൻ ഇങ്ങിനെ പറഞ്ഞു. "ഹെ! മുനിശ്രേഷ്ഠരെ! നിങ്ങൾ എന്നോടു് ഈ വിധമെല്ലാം വചിക്കുന്നുവല്ലൊ. താപസന്മാരാൽ ആജ്ഞാപിക്കപ്പെടേണ്ടവനാണു് ഞാൻ. പിതുൎന്നിദേശപരനായി അല്പമൊരു കാൎയ്യാൎത്ഥമായിട്ടാണു് ഞാൻ ഈ വനം പ്രാപിച്ചിരിക്കുന്നതു്. നിങ്ങൾക്കു നേരിട്ടിരിക്കുന്ന രക്ഷോബാധയെ ഞാൻ ഒഴിക്കുന്നുണ്ടു്. നിങ്ങളുടെ കാൎയ്യസിദ്ധിക്കായി യദൃച്ഛയാ ഞാൻ ഇവിടെ വന്നുചേൎന്നു. ഈ വനവാസം നിങ്ങൾക്കു മേലിൽ മഹാഫലത്തെ പ്രദാനം ചെയ്യും. താപസവൈരികളായ നക്തഞ്ചരരെയെല്ലാം ഞാൻ പോരിൽ നിഗ്രഹിക്കുന്നുണ്ടു്" എന്നിങ്ങിനെ പറഞ്ഞു ധൎമ്മസ്ഥിതനായ ശ്രീരാഘവൻ മുനിമാൎക്കെല്ലാം അഭയം നൽകി. "എന്റെയും എന്റെ സഹോദരന്റെയും വീൎയ്യബലങ്ങൾ ഈ മഹാമുനിമാർ കണ്ടുകൊള്ളട്ടെ" എന്നീ ചിന്തയോടുകൂടെ ധൎമ്മപരനും സംപൂജ്യനും വീൎയ്യവാനുമായ രാമൻ അവിടം വിട്ടു് തപോധനനായ സുതീഷ്ണന്റെ ആശ്രമത്തിലേക്കു പുറപ്പെട്ടു.

--------------
സർഗ്ഗം 7
സുതീഷ്ണസംദർശനം
--------------

അനന്തരം പരന്തപനായ ശ്രീരാഘവൻ സീതയോടും ലക്ഷ്മണനോടും മററു ബ്രാഹ്മണശ്രേഷ്ഠരോടുംകൂടെ സുതീഷ്ണാശ്രമത്തിലേക്കു യാത്ര ചെയ്തു. നിറഞ്ഞൊഴുകുന്ന നദികളും മററും കടന്നു് കുറെ ദൂരം സഞ്ചരിച്ചപ്പോൾ അവർ മഹാമേഘംപോലെ ഉന്നതവും വിപുലവുമായ ഒരു ശൈലപ്രദേശത്തിൽ വന്നു ചേൎന്നു. വിവിധവൃക്ഷങ്ങൾകൊണ്ടു് എത്രയും നിബിഡമായ ഒരു ഘോര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/20&oldid=203092" എന്ന താളിൽനിന്ന് ശേഖരിച്ചത്