ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
16

കാനനമായിരുന്നു അതു്. ഇക്ഷ്വാകുകുലവരിഷ്ഠരായ രാമലക്ഷ്മണന്മാർ സീതയോടുംകൂടെ ആ വനത്തിൽ പ്രവേശിച്ചു. അസംഖ്യം പുഷ്പഫലങ്ങൾകൊണ്ടു രമണീയമായ ആ ഏകാന്തവനത്തിൽ ചീരമാലകൾകൊണ്ടു സംസ്കരിക്കപ്പെട്ടിട്ടുള്ള ഒരു സിദ്ധാശ്രമം അവർ ദൎശിച്ചു. പൊടിയണിഞ്ഞ ശരീരത്തോടും ജടയോടും കൂടി നിഷ്ഠയിൽ ഇരിക്കുന്ന തപോവൃദ്ധനായ സുതീഷ്ണനേയും അവർ വീക്ഷിച്ചു. ശ്രീരാഘവൻ ആ മുനിപുംഗവനെ നോക്കി യഥാവിധി ഇങ്ങിനെ വചിച്ചു. "ഹെ! ധൎമ്മജ്ഞനായ മഹൎഷെ! ഭഗവൻ! ഞാൻ രാമനാണു്. ഹെ! സത്യവിക്രമ! അങ്ങയെ ദൎശിപ്പാൻവേണ്ടിയാണു് ഞാൻ ഇവിടെ വന്നതു്. അങ്ങയോടു സംഭാഷണം ചെയ്യുന്ന എന്നെ അങ്ങുന്നു സ്വീകരിക്കേണമെ." ഈ വചനങ്ങൾ കേട്ടു മുനിപുംഗവൻ കണ്ണു തുറന്നു നോക്കിയപ്പോൾ ഉൽകൃഷ്ടധാൎമ്മികനും പരാക്രമശാലിയുമായ രാമനെക്കണ്ടു. ഉടൻ മഹൎഷിവൎയ്യൻ ദാശരഥിയെ ഹൎഷാശ്രുക്കളോടുംകൂടെ ഗാഢഗാഢം ആലിംഗനം ചെയ്തു. അനന്തരം ആ മഹൎഷിവൎയ്യൻ ഇങ്ങിനെ പറഞ്ഞു. ഹെ! രാഘവ! സുധാർമ്മിക! നിന്തിരുവടിയ്ക്കു സ്വാഗതം. അങ്ങുന്നിവിടെ എഴുന്നെള്ളുകയാൽ ഈ ആശ്രമം ഇപ്പോൾ നാഥനോടുകൂടിയതായി. ഞാൻ അങ്ങയെ പ്രതീക്ഷിച്ചിരിക്കയാണു്. അങ്ങയെ കാണാത്തതുകൊണ്ടു ഞാ ഈ ശരീരം പരിത്യജിച്ചു ദേവലോകത്തേക്കു പോയില്ല. അങ്ങുന്നു രാജ്യം വിട്ടതും ചിത്രകൂടത്തിൽ എത്തിയതും മററുമായ അങ്ങയുടെ എല്ലാ വൃത്താന്തങ്ങളും ഞാൻ ഗ്രഹിച്ചിരിക്കുന്നു. ഹെ! കകുൽസ്ഥാത്മജ! ശതക്രതുവായ ദേവരാജൻ ഇവിടെ വന്നിരുന്നു. എന്റെ പുണ്യകൎമ്മം നിമിത്തം സൎവ്വ ലോകങ്ങളും എന്നാൽ ജയിക്കപ്പെട്ടിരിക്കുന്നുവെന്നും മഹാദേവനായ അദ്ദേഹം എന്നോടു പറയുകയുണ്ടായി. തപസ്സുനിമിത്തം എന്നാൽ ജിതങ്ങളായിട്ടുള്ള ആ ദേവൎഷിപദങ്ങളിൽ അങ്ങുന്നു പ്രിയയായ സീതയോടും ലക്ഷ്മണനോടുംകൂടി സസന്തോഷം വിഹരിക്ക. അതിന്നു ഞാൻ ഭവാനെ അനുഗ്രഹിക്കുന്നു" സത്യവ്രതനായ തപോധനന്റെ വാക്കുകൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/21&oldid=203093" എന്ന താളിൽനിന്ന് ശേഖരിച്ചത്