ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
20

ന്നു ശക്തിയുണ്ടാകയും ഉള്ളൂ. മിത്ഥ്യാകഥനം പരദാരഗമനം വൈരംകൂടാതെയുള്ള രൌദ്രത എന്നീ മൂന്നുവിധങ്ങളാണു് കാമജങ്ങളായ ദോഷങ്ങൾ. ഇതിൽ രണ്ടും മൂന്നും ഒന്നാമത്തേതിനേക്കാൾ എത്രയോ ശക്തിയുള്ളതാണു് ഹെ! രാഘവ! മിഥ്യാകഥനം നിന്തിരുവടി ഒരിക്കലും ചെയ്കയുണ്ടായിട്ടില്ല. ഇനി ഉണ്ടാവുന്നതുമല്ല. ധർ3മ്മനാശകമായ പരദാരാഭിലാഷവും ഹെ! മാനവേന്ദ്ര! അങ്ങക്കില്ല. ഈവക ദോഷങ്ങളൊന്നും നിന്തിരുവടി സ്മരിക്കുകപോലും ചെയ്തിട്ടില്ല. അങ്ങുന്നു സദാ സ്വദാരനിരതൻ, നിത്യധൎമ്മി, സത്യസന്ധൻ, പിതുൎന്നിദേശകാരകൻ. ഹെ! മഹാഭാഗ! ലക്ഷ്മണാഗ്രജ! സത്യധൎമ്മാദികളായ സൎവ്വമഹാഗുണങ്ങൾക്കും നിന്തിരുവടി നിദാനമാണു്. മൂന്നാമതു പറഞ്ഞ രൌദ്രം - വൈരംകൂടാതെതന്നെ പാമരന്മാരെപ്പോലെ പരഹിംസക്കു തുനിയുക എന്നുള്ളതാണു്. പ്രമാദം നിമിത്തം ഈ കൎമ്മം ആചരിപ്പാനാണു് അങ്ങുന്നിപ്പോൾ ഒരുങ്ങുന്നതു്. ഹെ! വീര! രക്ഷസ്സുകളെ നിഗ്രഹിച്ച് "ഞാൻ നിങ്ങളെ രക്ഷിക്കുന്നുണ്ടെ"ന്നു് നിന്തിരുവടി ദണ്ഡകാരണ്യവാസികളായ താപസന്മാരോടു പ്രതിജ്ഞ ചെയ്തുവല്ലൊ. അതുനിമിത്തമല്ലെ അങ്ങുന്നിപ്പോൾ ശരചാപങ്ങൾ ധരിച്ചു ലക്ഷ്മണനോടുംകൂടെ ദണ്ഡകവനത്തിലേക്കു പുറപ്പെട്ടിട്ടുള്ളതു്. ദൃഢനിശ്ചയത്തോടുകൂടിയ അങ്ങയുടെ ഈ ഒരുക്കം കാണുമ്പോൾ അനിഷ്ടഭീതിയാൽ എന്റെ മനസ്സു വിവശമാകുന്നു. ഹെ! വീര! ദണ്ഡകാരണ്യത്തിലേക്കുള്ള അങ്ങയുടെ ഈ യാത്ര എനിക്കൊട്ടും രുചിക്കുന്നില്ല. കാരണം എന്തെന്നു പറയാം. നിന്തിരുവടി സശ്രദ്ധം കേൾക്കുക. ഭ്രാതാവോടുംകൂടെ ശരചാപങ്ങൾ ധരിച്ചു വനം പ്രാപിക്കുമ്പോൾ അങ്ങുന്നു വനചാരികളിൽ വല്ലവിധവും ശരം മോചിച്ചുവെന്നു വരാം. ക്ഷത്രിയന്നു വില്ലും ഹുതാശനന്നു ഇന്ധനവും ഒരുപോലെയാണു്. ലക്ഷ്യം സമീപത്തുണ്ടെന്നു കാണുമ്പോൾ സ്വതസിദ്ധങ്ങളായ അവരുടെ തേജോബലങ്ങൾ അത്യുഗ്രം ജ്വലിക്കുന്നു. ഹെ! മഹബാഹൊ! പണ്ടു മൃഗപക്ഷികൾ യഥേഷ്ടം വിഹരിച്ചുകൊണ്ടിരുന്ന ഒരു പുണ്യവനത്തിൽ സത്യസന്ധനായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/25&oldid=203103" എന്ന താളിൽനിന്ന് ശേഖരിച്ചത്