ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
26

കൎണ്ണിയെന്ന മഹാമുനി തന്റെ തപശ്ശക്തികൊണ്ടു നിൎമ്മിച്ചതാണു് ഈ സരസ്സു്. ഈ മുനിപ്രവരൻ പതിനായിരം കൊല്ലം വായു മാത്രം ഭക്ഷിച്ചു വെള്ളത്തിൽ നിന്നുംകൊണ്ടു് ഉഗ്രതപം ചെയ്തിരുന്നു. ഇതു കണ്ടു് അഗ്നിപ്രമുഖന്മാരായ സൎവ്വദേവന്മാരും തങ്ങൾ സ്ഥാനഭ്രഷ്ടരായിപ്പോകുമെന്നു കരുതി നന്ന ഭയപ്പെട്ടു. "നമ്മുടെ സ്ഥാനത്തെ അൎത്ഥിച്ചിട്ടാണു ഈ മുനി ഉഗ്രതപം ചെയ്യുന്നതു്" എന്നിങ്ങിനെ അവർ അന്യോന്യം പറഞ്ഞുതുടങ്ങി. തന്നിമിത്തം വിഗതചേതസ്സുകളായ അവരെല്ലാം ഒത്തുചേൎന്നു് വിദ്യുത്പ്രഭക്കു തുല്യം തരളതേജസ്വിനികളും സൎവ്വംഗസുന്ദരികളുമായ അഞ്ചു ദേവാംഗനമാരെ തപോവിഘ്നം ചെയ്യുവാൻ വേണ്ടി മുനിയുടെ സമീപത്തേക്കയച്ചു. അനന്തരം അവർ അഞ്ചു പേരും മുനിപുംഗവന്നു ഭാൎയ്യമാരായി ഭവിച്ചു. അവൎക്കു വസിപ്പാനായി ആ മഹൎഷിവൎയ്യൻ തടാകത്തിന്റെ അന്തൎഭാഗത്തിൽ അതിമനോഹരമായൊരു ഹൎമ്മ്യം നിൎമ്മിച്ചു. തപോബലത്താൽ യുവാവായിത്തീൎന്നിട്ടുള്ള മുനിയെ യഥേച്ഛം രമിപ്പിച്ചുംകൊണ്ടു ദേവനാരികളായ അവർ അഞ്ചുപേരും ഈ ഭവനത്തിൽ വസിക്കുന്നു. ക്രീഡയിൽ ലയിച്ചിരിക്കുന്ന അവരുടെ വാദ്യഘോഷങ്ങളാണു് നാം ഈ കേൾക്കുന്നതു്. ആഭരണശിഞ്ജിതത്തോടു സംമിശ്രമായ അവരുടെ മനോഹരഗീതസ്വനങ്ങളും അതാ കേൾക്കുന്നു." ഭാവിതാത്മാവായ മുനിപുംഗവന്റെ ഈ വാക്കുകൾ കേട്ടു മഹായശസ്വികളായ രാമലക്ഷ്മണന്മാർ "ആശ്ചൎയ്യമാശ്ചൎയ്യം" എന്നിങ്ങിനെ ഉച്ചരിച്ചു് ഏറ്റവും അഭിനന്ദിച്ചു. ഇങ്ങിനെ സഞ്ചരിച്ചു് അവർ ദൎഭയും ചീരവും എങ്ങും ചിതറി ബ്രഹ്മശ്രീ വിളങ്ങിക്കൊണ്ടിരുന്ന ആശ്രമമണ്ഡലത്തെ ദൎശിച്ചു. വൈദേഹിയോടും സൌമിത്രിയോടുംകൂടെ അതിൽ പ്രവേശിച്ചു് മുനിമുഖ്യരാൽ ആദരിക്കപ്പെട്ടുംകൊണ്ടു പ്രഭുവായ രാമചന്ദ്രൻ അവിടെ വസിച്ചു. ഓരോ ആശ്രമങ്ങളും ചെന്നു വീക്ഷിച്ചു് കാകുൽസ്ഥാത്മജനായ രാഘവൻ മഹൎഷിമാരുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/31&oldid=203122" എന്ന താളിൽനിന്ന് ശേഖരിച്ചത്