ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
28

മഹാശ്രീമാനായ അഗസ്ത്യസോദരന്റെ ആശ്രമം കാണാം. തിപ്പലിക്കാടുകളാൽ ഏററവും ശോഭിക്കുന്ന ആ വനം വളരെ വിസ്താരമുള്ളതാണു്.. അസംഖ്യം രമ്യപുഷ്പഫലങ്ങൾകൊണ്ടും പക്ഷിവൃന്ദങ്ങളുടെ മനോഹരകൂജിതങ്ങൾകൊണ്ടും ആ വനം അത്യന്തം പ്രസിദ്ധിയുള്ളതാണു്. പ്രസന്നസലിലം നിറഞ്ഞുനില്ക്കുന്ന അനേകം താമരപ്പൊയ്കകളും അവിടെ ഉണ്ടു്. ഹംസം, കുളക്കോഴിം ചക്രവാകം എന്നിവയാൽ ആ പൊയ്കകൾ സുമനോഹരം വിളങ്ങുന്നു. ഹെ! രാഘവ! ഒരു രാത്രി അവിടെ താമസിച്ചു പ്രഭാതത്തിൽ പുറപ്പെട്ടുകൊള്ളുക. ആ വനഷണ്ഡങ്ങളുടെ അരികിൽകൂടെ വീണ്ടും ദക്ഷിണദിക്കിലേക്കു സഞ്ചരിപ്പിൻ. അവിടെനിന്നു് ഒരു യോജന ദൂരം ചെന്നാൽ വൃക്ഷസംവൃതമായ അഗസ്ത്യാശ്രമദേശത്തെ പ്രാപിക്കാം. ബഹുപാദപങ്ങളാൽനിബിഢമായിരിക്കുന്ന ആ രമണീയകാനനത്തിൽ അങ്ങുന്നു സീതയോടും ലക്ഷ്മണനോടുകൂടി യഥേച്ഛം രമിക്കുക. അഗസ്ത്യമുനിയെ ചെന്നു കാണ്മാൻ തന്നെയാണു് തീൎച്ചയാക്കുന്നതെങ്കിൽ ഇനി താമസിക്കേണ്ട. വേഗം പുറപ്പെടുക". ഈ വക്കുകൾ കേട്ടു മുനിയെ അഭിനന്ദിച്ചു സീതയോടുംകൂടെ രാമലക്ഷ്മണന്മാർ അഗസ്ത്യാശ്രമത്തിലേക്കു യാത്രയായി. മാൎഗ്ഗമദ്ധ്യത്തിലുള്ള രമ്യകാനനങ്ങൾ, അഭ്രതുല്യമായ പൎവ്വതങ്ങൾ, സരസ്സുകൾ, സരിത്തുകൾ എന്നിവയെല്ലാം കണ്ടുകൊണ്ടു മുനിസത്തമനായ സുതീക്ഷ്ണനാൽ ഉപദേശിക്കപ്പെട്ട പന്ഥാവിൽക്കൂടെ അവർ സസുഖം സഞ്ചരിച്ചു. ഇങ്ങിനെ നടന്നുകൊണ്ടിരിക്കെ പ്രഹൃഷ്ഠചിത്തനായ രാമൻ സൌമിത്രിയോടിപ്രകാരം പറഞ്ഞു. "ഹെ! ലക്ഷ്മണ! ഇതുതന്നെയായിരിക്കണം പുൺയ്യകൎമ്മാവും മഹാത്മാവുമായ അഗസ്ത്യസോദരന്റെ ആശ്രമവനം. താപസശ്രേഷ്ഠനായസുതീക്ഷ്‌ണൻ പറഞ്ഞതു സൎവ്വവും ഇവിടെ ഒത്തുകാണുന്നുണ്ട്. കുസുമഫലങ്ങളൂടെ അതിഭാരം നിമിത്തം അസംഖ്യം വൃക്ഷങ്ങൾ നമിക്കുന്നു. പഴുത്ത തിപ്പലിപ്പഴങ്ങളുടെ എരിവുള്ള ഗന്ധം ഇതാ കാററടിച്ചു കാനനംതോറും പരക്കുന്നു. വിറകുകൊള്ളീകൾ അവിടവിടെ കൂട്ടിവെച്ചിരിക്കുന്നതു നോക്കുക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/33&oldid=203124" എന്ന താളിൽനിന്ന് ശേഖരിച്ചത്