ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
31

കൊണ്ടു് ഉദ്ദിഷ്ടമാൎഗ്ഗത്തൂടെ സഞ്ചരിച്ചു. നീവാരം, പനസം, താലം, തൊടുകാര, എരഞ്ഞി, ഇരിപ്പ, ആവൽ, വില്വം തുടങ്ങിയ പുഷ്പിച്ചുനിൽക്കുന്ന അസംഖ്യം കാട്ടുമരങ്ങളും അതിൽ ചുററിപ്പടൎന്നു് അഗ്രം പുഷ്പിച്ചിട്ടുള്ള പലതരം ലതകളും രാമലക്ഷ്മണന്മാർ ആ വനമാൎഗ്ഗത്തിൽ ദൎശിച്ചു. ഹസ്തിവീരന്മാർ തുമ്പിക്കൈകൊണ്ടു മൎദ്ദിച്ചിട്ടുള്ള ആ വൃക്ഷങ്ങളിന്മേൽ വാനരന്മാർ സംഘംസംഘമായി സഞ്ചരിച്ചുകൊണ്ടിരുന്നു. മത്തഖഗങ്ങൾ കൂകിക്കൊണ്ടിരുന്നു. ഈ കാഴ്ചകളെല്ലാം കണ്ടു രാജീവലോചനനായ രാമൻ പരിതുഷ്ടനായി തന്റെ പിറകെ നടന്നിരുന്ന ലക്ഷ്മീവൎദ്ധനനും വീരപരാക്രമിയുമായ ലക്ഷ്മണനോടിങ്ങിനെ പറഞ്ഞു. "ഹെ! സൌമിത്രെ! ഭാവിതാത്മാവായ അഗസ്ത്യമുനിയുടെ ആശ്രമം ഏതാണ്ടു് എത്തിക്കഴിഞ്ഞു. ഇതാ നോക്കുക. വൃക്ഷങ്ങൾ സ്നിഗ്ദ്ധപത്രങ്ങളോടെ പരിലസിക്കുന്നു. മൃഗപക്ഷികൾ സുശാന്തങ്ങളായി കാണപ്പെടുന്നു. തന്റെ കൎമ്മംകൊണ്ടു ലോകത്തിൽ എത്രയും പ്രശസ്തി നേടിയവനാണു് അഗസ്ത്യമഹൎഷി. ശ്രമത്തെപ്പോക്കുന്ന ആശ്രമപാദപങ്ങളോടും വാനം നീളെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ധൂമനാളങ്ങളോടും ചുറടും കെട്ടിയലങ്കരിക്കപ്പെട്ടിട്ടുള്ള ചീരമാലകളോടുംകൂടിയ ആ മഹാത്മാവിന്റെ ദിവ്യാശ്രമം അതാ കണ്ടുതുടങ്ങി. മൃഗയൂഥങ്ങൾ പ്രശാന്തതയോടെ എങ്ങും ചരിക്കുന്നു. പക്ഷികൾ പരമതുഷ്ടിയോടെ ഗാനം ചെയ്യുന്നു. ഈ പുണ്യാത്മാവിന്റെ പ്രഭാവം നിമിത്തം രചനീചരന്മാർ ഭയന്നു ദക്ഷിണദിക്കു നോക്കി നില്ക്കുകയല്ലാതെ ആശ്രമത്തെ അടുക്കുന്നില്ല. ഏതുകാലംമുതൽ മഹാഭാഗനായ ഈ മുനിപുംഗവൻ ഇവിടെ പാൎപ്പാക്കിയൊ അന്നുതൊട്ടു നക്തഞ്ചരന്മാരുടെ ദുൎമ്മദവും ഒട്ടടങ്ങി. ഈ ദിവ്യമുനിയുടെ പേർ നിമിത്തം ഈ ആശ്രമപദം ക്രൂരകൎമ്മാക്കളായ രാക്ഷസന്മാൎക്കു തീരെ ദുൎഗ്ഗമമായിത്തീൎന്നു് മുപ്പാരിലും ഖ്യാതിയോടെ ഈ ദക്ഷിണദിക്കിൽ സ്ഥിതിചെയ്യുന്നു. സൂൎയ്യമാൎഗ്ഗത്തെപ്പോലും നിരോധംചെയ്തുകൊണ്ടു നില്ക്കുന്ന വിന്ധ്യമഹാചലം ഈ മുനിവൎയ്യന്റെ നിദേശം ഹേതുവായി വളൎന്നു പൊങ്ങുന്നില്ല. വിനീതജനങ്ങളാൽ സേവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/36&oldid=203129" എന്ന താളിൽനിന്ന് ശേഖരിച്ചത്