ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
36

മാരി ഭൎത്തൃസ്നേഹംനിമിത്തമാണല്ലൊ ഈ ഘോരവനത്തിൽപോലും അങ്ങയെ പിന്തുടൎന്നതു്. വൈദേഹിയുടെ ഈ കൃത്യം എത്രയും സ്തുത്യൎഹമായതുതന്നെ. ഹെ! രാജപുത്ര! വിദേഹജ അല്പസമയം വിശ്രമിക്കട്ടെ. അങ്ങുന്നു വേഗത്തിൽ അതിന്നുതക്കവണ്ണം ഉത്സാഹിക്ക. ആൎത്തരെ ത്യജിക്കയും അനാൎത്തരെ സ്നേഹിക്കയും ചെയ്യുന്നതു സ്ത്രീസ്വഭാവമാണു്. മിന്നൽപിണരിന്നുള്ള ലോലത്വം, ശസ്ത്രത്തിന്റെ തീക്ഷ്ണത, ഗരുഡാനിലന്മാരുടെ ഗമനവേഗം എന്നിവയെ അവർ കാലാനുസാരം അനുഗമിക്കുന്നു. ഹെ! ദാശരഥെ! എന്നാൽ ആ ദോഷങ്ങളൊന്നും അങ്ങയുടെ പത്നിയെ ബാധിച്ചിട്ടില്ല. അരുന്ധതിയെപ്പോലെ സുശ്ലാഖ്യയും അത്യുത്തമയുമാണു് ജനകജ. ഹെ! അരിന്ദമ! സൌമിത്രിയോടും വൈദേഹിയോടുംകൂടെ അങ്ങുന്നു് ഈ പ്രദേശത്തെ അലങ്കരിക്കുക. യഥാസുഖം നിങ്ങൾ ഇവിടെ വസിക്കുക." ദീപ്തതേജസ്വിയായ മുനിവൎയ്യന്റെ ഈ വാക്കുകൾ കേട്ടു ബദ്ധാഞ്ജലിയായി ശ്രീരാഘവൻ സവിനയം ഇങ്ങിനെ പറഞ്ഞു. "ഹെ! വരദ! മഹാമുനെ! ഞാൻ ധന്യനായി. ഞാ അനുഗൃഹീതൻ തന്നെ നിന്തിരുവടിക്കു ഞങ്ങളിൽ പ്രീതി ഭവിച്ചതു ഞങ്ങളുടെ ഭാഗ്യമാണു്. ആശ്രമം നിൎമ്മിച്ചു ഞങ്ങൾ ഈ വനത്തിൽ പാൎത്തുകൊള്ളാം.സുനിബദ്ധങ്ങളായ വൃക്ഷങ്ങളാലും ശുദ്ധജലസമൃദ്ധിയാലും എത്രയും വിചിത്രമായൊരു വാസദേശം നിന്തിരുവടി ഞങ്ങൾക്കു കാട്ടിത്തരിക." ഇതുകേട്ടു സുധാൎമ്മികനായ ആ മുനിപുംഗവൻ അല്പനേരം ചിന്തിച്ചു വീണ്ടും ഇങ്ങിനെ പറഞ്ഞു. "ഹെ! വത്സ! ഇവിടെനിന്നു രണ്ടുകാതം അകലെ ശ്രീമത്തായി പഞ്ചവടിയെന്നൊരു പ്രസിദ്ധദേശമുണ്ടു്. അസംഖ്യം മൃഗങ്ങൾ അവിടെ വസിക്കുന്നു. ഫലമൂലങ്ങൾകൊണ്ടും ജലഗുണംകൊണ്ടും ആ പ്രദേശം സമ്പൂൎണ്ണമാണു്. ഭവാൻ സൌമിത്രിയോടുകൂടെ അവിടെച്ചെന്നു വസിച്ചു് പിതൃവാക്യത്തെപ്പാലിക്ക. വൈദേഹിയോടൊന്നിച്ചു് അങ്ങുന്നവിടെ യഥേച്ഛം രമിക്കുക. ഹെ! മനദ! നരേന്ദ്രനായ ദശരഥനാൽ നിയമിക്കപ്പെട്ട കാലവും മിക്കവാറും കഴിഞ്ഞു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/41&oldid=203152" എന്ന താളിൽനിന്ന് ശേഖരിച്ചത്