ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
38
സർഗ്ഗം 14
ജടായുസമാഗമം
--------------

പഞ്ചവടീയാത്രയിൽ മഹാഭാഗരായ രഘുനന്ദനന്മാർ ഉഗ്രപരാക്രമിയും ഭയങ്കരനുമായ ഒരു ഗൃദ്ധ്രനെ ആ വടവൃക്ഷത്തിന്മേൽ കണ്ടു. ബീഭത്സരൂപിയായ ആ പക്ഷി പ്രച്ഛന്നവേഷനായ ഒരു രാക്ഷസനായിരിക്കുമെന്നു അവർ വിചാരിച്ചു. അനന്തരം അവർ ആ പക്ഷിയോടു "നീ ആർ" എന്നു ചോദിച്ചതിന്നു ഗൃദ്ധ്രൻ ശ്രീരാഘവനോടു മധുരതരം ഇങ്ങിനെ വചിച്ചു. "ഹെ! കുമാര! ഞാൻ അങ്ങയുടെ പിതാവിന്റെ സ്നേഹിതനാണു്. തന്റെ പിതൃസഖാവാണെന്നറിഞ്ഞപ്പോൾ ശ്രീരാഘവൻ ഗൃദ്ധ്രവൎയ്യനെ ഹൃദയപൂൎവ്വം വന്ദിച്ചു വീണ്ടും "അങ്ങയുടെ വംശവും പേരും അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" എന്നു പറഞ്ഞു. ഇതു കേട്ടു് ആ പക്ഷിപ്രവരൻ തന്റെ വംശവും പേരുമെന്നുമാത്രമല്ല സൎവ്വഭൂതങ്ങളുടെയും ഉല്പത്തിയെപ്പററിയും വിവരിച്ചുകൊണ്ടിങ്ങിനെ പറഞ്ഞു. "ഹെ! മഹാഭുജ! ആദിയിൽ പ്രജാപതിമാരെല്ലാം ഉണ്ടായി. ആ കാലം മുതൽക്കുതന്നെയുള്ള സൎവ്വ വിവരവും അങ്ങുന്നു കേട്ടുകൊൾക, ആ പ്രജാപതിമാരിൽ ആദ്യത്തേവൻ കൎദ്ദമനാണു്. രണ്ടാമൻ വിക്രീതൻ. പിന്നീടു ശേഷൻ, സംശ്രയൻ, ബഹുപുത്രൻ, വീൎയ്യവാൻ, സ്ഥാണു, മരീചി, അത്രി, അതിബലനായ ക്രതു, പുലസ്ത്യൻ, അംഗിരസ്സു്, പ്രചേതസ്സു്, പുലഹൻ, ദക്ഷൻ, വിവസ്വാൻ, അരിഷ്ടനേമി എന്നിവരും ഒടുവിൽ മഹാതേജസ്വിയായ കാശ്യപനും ക്രമത്തിലുത്ഭവിച്ചു. ഇവരിൽ ദക്ഷപ്രജാപതിക്കു് കീർ3ത്തിശാലിനികളായ അറുപതു പുത്രിമാരുണ്ടായി. അവരിൽ അദിതി, ദിതി, ദനു, കാളിക, താമ്ര, ക്രോധവശ, മനു, അനല എന്നീ എട്ടു കന്യകമാരെ കാശ്യപൻ പരിഗ്രഹിച്ചു. ഹെ! നരൎഷഭ! ആ സുന്ദരിമാരിൽ പ്രീതനായ കശ്യപൻ അവരെ ഇങ്ങിനെ അനുഗ്രഹിച്ചു. "എനിക്കു തുല്യരായി മുപ്പാരും ഭരിപ്പാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/43&oldid=203155" എന്ന താളിൽനിന്ന് ശേഖരിച്ചത്