ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
32

തക്ക പ്രാപ്തിയുള്ള പുത്രന്മാർ നിങ്ങളിൽ ജനിക്കട്ടെ." കാശ്യപന്റെ ഈ വാക്കുകൾ കേട്ടു ദിതിയും അദിതിയും എത്രയും സന്തോഷിച്ചു. എന്നാൽ കാളിക തുടങ്ങിയ മററു കന്യകമാർ കാശ്യപന്റെ ഈ അനുഗ്രഹവാക്കുകളെ ഒട്ടും ആദരിച്ചില്ല. ആദിത്യന്മാർ, വസുക്കൾ, രുദ്രന്മാർ, അശ്വികൾ എന്നീ മുപ്പത്തിമൂന്നു ദേവന്മാർ അദിതിക്കു മക്കളായി ജനിച്ചു. ദിതി മഹായശസ്വികളായ ദൈത്യന്മാരെ പ്രസവിച്ചു. വനാൎണ്ണവങ്ങളോടുകൂടിയ ഈ ഊഴി മുഴുവൻ പണ്ടു് അവരുടേതായിരുന്നു. ഹെ! അരിമന്ദ! ദനു പെററു് അശ്വഗ്രീവനെന്ന കുമാരനുണ്ടായി. നരകൻ, കാളകൻ എന്നിവർ കാളികയിൽ പിറന്നു. ക്രൌഞ്ചി, ഭാസി, ശ്യേനി, ധൃതരാഷ്ട്രി, ശുകി എന്നിങ്ങിനെ വിശ്രുതകളായ അഞ്ചു കന്യകമാർ താമ്രക്കു പുത്രിമാരായി ഭവിച്ചു. ഇവരിൽ ക്രൌഞ്ചി ഉലൂകങ്ങളെ പ്രസവിച്ചു. ഭാസി പെററു ഭാസരുണ്ടായി. തേജസ്വികളായ ശ്യേനങ്ങളും ഗൃദ്ധ്രങ്ങളും ശ്യേനയിൽ പിറന്നു. ധൃതരാഷ്ട്രി ഹംസങ്ങൾ, കളഹംസങ്ങൾ, ചക്രവാകങ്ങൾ എന്നിവയെ പ്രസവിച്ചു. ശുകി തനയെ ജനിപ്പിച്ചു. തനയിൽ വിനത ഭവിച്ചു. ഹെ! രാഘവ! ക്രോധവശക്കു മൃഗി, മൃഗമന്ദ, ഹരി, ഭദ്രമദ, മാതംഗി, ശാൎദ്ദൂലി, ശ്വേത, സുരഭി, ലക്ഷണാന്വിതകളായ സുരസാ, കദ്രു എന്നീ പത്തു പുത്രിമാരുണ്ടായി. ഇവരിൽ മൃഗിയുടെ മക്കളാണു് മൃഗങ്ങൾ. ഋക്ഷങ്ങൾ, സൃമരങ്ങൾ, ചമരങ്ങൾ ഇവയെല്ലാം മൃഗമന്ദയിൽ ഉളവായി. സിംഹങ്ങളും, ബലശാലികളായ വാനരന്മാരും ഹരിയിൽ ജാതരായി. ഭദ്രമദ ഇരാവതിയെപ്പെററു. ഇരാവതിയുടെ പുത്രനാണു് ലോകനാഥനെന്ന ഐരാവതമഹാഗജം. ഹെ! നരപുംഗവ! മാതംഗങ്ങൾ മാതംഗിയുടെ സന്താനങ്ങളാണു്. ശാൎദ്ദൂലി പെററിട്ടാണു് ഗോലാംഗൂലങ്ങൾ, വ്യാഘ്രങ്ങൾ എന്നിവയുണ്ടായതു്. ശ്വേതയിൽനിന്നു ദിക്‌ഗജങ്ങൾ സംഭവിച്ചു. സുരഭി, രോഹിണി, ഗന്ധൎവ്വി എന്ന രണ്ടു കന്യകമാരെ ഉല്പാദിപ്പിച്ചു. ഇവരിൽ രോഹിണിക്കു ഗോക്കളും ഗന്ധൎവ്വിക്കു വാജികളും മക്കളായി പിറന്നു. സുരസയിൽ നാഗങ്ങളുണ്ടായി. കദ്രുവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/44&oldid=203156" എന്ന താളിൽനിന്ന് ശേഖരിച്ചത്