ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
41

അരുളിച്ചെയ്യപ്പെട്ട പ്രദേശത്തിൽ നാം ഇപ്പോൾ എത്തിക്കഴിഞ്ഞു. പുഷ്പവൃക്ഷങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്ന ഈ പ്രദേശം തന്നെയാണു് പഞ്ചവടി. ഇതാ ചുററും നോക്കുക. നീ എത്രയും സമൎത്ഥനാണല്ലൊ. ഇവിടെ നമുക്കൊരാശ്രമം നിൎമ്മിപ്പാൻ പററിയ സ്ഥലം ഏതെന്നു കണ്ടുപിടിക്കുക. ആ സ്ഥലം വൈദേഹിയും ഇഷ്ടപ്പെടുന്നതായിരിക്കണം. വനരമ്യത, സ്ഥലരമ്യത എന്നിവയിലും പ്രത്യേകം ശ്രദ്ധവെക്കേണ്ടതാണു്. ദൎഭ, ചമത, കുസുമങ്ങൾ മുതലായവ സമീപത്തുതന്നെ സുലഭമായിരിക്കണം." ശ്രീരാഘവൻ ഇപ്രകാരം പറഞ്ഞതു കേട്ടു ലക്ഷ്മണൻ ബദ്ധാഞ്ജലിയായി ഇങ്ങിനെ മറുവടി പറഞ്ഞു. "ഹെ! കാകുൽസ്ഥാത്മജ! ദീൎഘായുഷ്മാനായ അങ്ങയുടെ ആശ്രിതനാണു് ഞാൻ. തന്നിഷ്ടപ്രകാരം ഒരു രമ്യദേശം കണ്ടു നിശ്ചയിപ്പാനായി നിന്തിരുവടി എന്നോടാജ്ഞാപിക്കുന്നുവല്ലൊ" മഹാത്മാവായ ലക്ഷ്മണന്റെ ഈ വാക്കുകൾ കേട്ടു് ശ്രീരാഘവൻ എത്രയും സന്തോഷിച്ചു. സൎവ്വ ഗുണങ്ങളും തികഞ്ഞ ഒരു പ്രദേശം താൻതന്നെ നോക്കി നിശ്ചയിച്ചു. അവിടെച്ചെന്നു ദാശരഥി ലക്ഷ്മണനോടിങ്ങിനെ വചിച്ചു. "ലക്ഷ്മണ! നിറച്ചും പുഷ്പിച്ചുനിൽക്കുന്ന തരുസമൂഹത്താൽ ഈ പ്രദേശം എത്രയും രമ്യമാണ്. ഇവിടെ നീ നല്ലൊരാശ്രമം നിൎമ്മിക്കുക. സുരഭിലങ്ങളും സൂൎയ്യസങ്കാശങ്ങളുമായ പത്മങ്ങൾ വികസിച്ചുനില്ക്കുന്ന മനോഹരമായൊരു പുഷ്കരണിയും ഇവിടെ സമീപത്തുണ്ടു്. ഭാവിതാത്മാവായ അഗസ്ത്യൻ അരുളിച്ചെയ്തപോലെ ഇതാ ഗോദാവരീതീരം പുഷ്പിതദ്രുമങ്ങളാൽ ചേതോമനോഹരമായി വിളങ്ങുന്നു. ഹംസം, കുളക്കോഴി, ചക്രവാകം തുടാങ്ങിയ നീർപക്ഷികൾ ഈ നദിയിൽ സൎവ്വത്ര ക്രീഡിക്കുന്നു. അധികം ദൂരത്തും അധികം സമീപത്തും അല്ലാതെ മൃഗയൂഥങ്ങൾ ഇതാ ഈ വനത്തിൽ അവിടവിടെനിന്നു കളിക്കുന്നു. ഇതാ ഈ കുന്നുകൾ നോക്കുക. കൎണ്ണമധുരമായ മയൂരശബ്ദം മുഴങ്ങുന്ന കന്ദരങ്ങൾ ഇവിടെ അസംഖ്യമുണ്ടു്. ഉൽഫുല്ലകുസുമങ്ങളോടുകൂടിയ തരുസമൂഹത്താൽ ഇവ രമ്യമായി ശോഭിക്കുന്നു. ഈ കുന്നുകൾ പൊൻ, വെള്ളി, ചെമ്പു എന്നീ ധാതുരേണുക്കൾ അണി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/46&oldid=203206" എന്ന താളിൽനിന്ന് ശേഖരിച്ചത്