ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
43

യ രാമചന്ദ്രൻ സൌമിത്രിയോടും സീതയോടുംകൂടെ അമരപത്തനത്തിൽ അമരേശ്വരനെന്നപോലെ പഞ്ചവടിയിൽ കുറെ ദിവസം താമസിച്ചു.

--------------
സർഗ്ഗം 16
ഹേമന്തവൎണ്ണനം
--------------


മഹാത്മാവായ രാഘവൻ ഇങ്ങിനെ പഞ്ചവടിയിൽ സസുഖം താമസിക്കവേ ശരത്‌കാലം കഴിഞ്ഞു് സുമംഗലയായ ഹേമന്തം പ്രകാശിച്ചു. ഒരു ദിവസം പ്രഭാതത്തിൽ ശ്രീരാഘവൻ പതിവുപോലെ സീതയോടുകൂടെ സ്നാനാൎത്ഥം രമ്യയായ ഗോദാവരിയിലേക്കു പുറപ്പെട്ടു. സീതയോടുകൂടെ കയ്യിലൊരു കലശവും എടുത്തു നടക്കുന്ന തന്റെ ഭ്രാതാവോടു് പിറകെ നടന്നിരുന്ന ലക്ഷ്മണൻ ഇങ്ങിനെ വചിച്ചു. "ഹെ! പ്രിയംവദ! നിന്തിരുവടിക്കു് എത്രയും ഹിതമായ ഹേമന്തം ഇതാ ആരംഭിച്ചു. വത്സരം തന്നെ ഈ വിശിഷ്ടഋതുവാൽ അലങ്കരിക്കപ്പെട്ടവണ്ണം ശുഭമായി പരിലസിക്കുന്നു. മഞ്ഞേററു ലോകവാസികൾക്കു് ഉണൎച്ചയുണ്ടാകുന്നു. ഭൂമി സസ്യസമ്പന്നയായി. ജീവികൾക്കു ജലത്തിൽ ഇഷ്ടം കുറഞ്ഞു് വഹ്നിയോടു പ്രതിപത്തി വൎദ്ധിച്ചു. കന്മഷഹീനരായ സത്തുക്കൾ പിതൃദേവന്മാൎക്കു പുത്തരിപ്പൂജകൾ ചെയ്തു കൃതകൃത്യരാകുന്നു. ജനങ്ങൾ പ്രാജ്യകാമരായി. ഗോരസങ്ങൾ വൎദ്ധിച്ചു. ജയേഛുക്കളായ രാജാക്കന്മാർ സഞ്ചാരത്തിൽ ഉൽസുകരാകുന്നു. സൂൎയ്യൻ അന്തകദിക്കായ ദക്ഷിണാശയെ സേവിച്ചുതുടങ്ങി. ഹീനതിലകയായ ഒരു തരുണിയെപ്പോലെ ഉത്തരാശ ശോഭ കെട്ടു. പ്രകൃത്യാതന്നെ മഞ്ഞു മൂടിക്കിടക്കുന്ന ഹിമാചലം സൂൎയ്യൻ അകന്നുപോയാൽ ഹിമം വൎദ്ധിച്ചു യഥാൎത്ഥനാമാവായി ഭവിച്ചുകഴിഞ്ഞു. മദ്ധ്യാഹ്നകാലത്തെ സൂൎയ്യരശ്മി എത്രയും സുഖകരമായി തോന്നുന്നു. തണൽപ്രദേശം, ജലം, എന്നിവ തീരെ അസുഖപ്രദങ്ങളായും തീൎന്നിട്ടുണ്ടു്. പ്രബലമായ മഞ്ഞു്, ശീതക്കാററു് എന്നിവയേററു സൂൎയ്യാതപം മൃദുവായി ഭവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/48&oldid=203220" എന്ന താളിൽനിന്ന് ശേഖരിച്ചത്