ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
iii


തൎജ്ജമയിൽ സംസ്കൃതപദപ്രയോഗം സാധിക്കുന്നവിധം കുറയ്ക്കുവാൻ ഗ്രന്ഥകൎത്താവ് മനസ്സിരുത്തുന്നതായാൽ ദേശഭാഷാപ്രണയികൾ അധികം ആനന്ദിക്കുമെന്നാണു് ഗ്രന്ഥകൎത്താവിനോടു് വിശിഷ്യാ പറവാനുള്ള ഒരു സംഗതി.

ഇത്തരം പരിശ്രമങ്ങൾക്കുള്ള മുഖ്യഫലം ഈശ്വാരാനുഗ്രഹമാകയാൽ ശ്രീമാൻ സി. കുഞ്ചുമേനോൻ അവർകളുടെ സൎവ്വശ്രേയോലബ്ധിക്കും പൎയ്യാപ്തമായിരിക്കുന്ന രാമായണത്തിൻ്റെ മുഴുവൻ ഭാഗവും പ്രകാശിപ്പിക്കുവാൻ കഴിയുന്ന വേഗം ശ്രമിക്കേണമെന്നും ഓൎമ്മപ്പെടുത്തുന്നു.

ഭാഷാഭിമാനികൾ, മലയാളഭാഷാഗ്രന്ഥഭണ്ഡാഗാരത്തിൽ ചേൎത്തുവാൻ യോഗ്യമായ ഈ രത്നത്തെ, അതിന്നനുസരിച്ച രീതിയിൽ സകൌതുകം സ്വീകരിക്കുമെന്നുള്ള പൂൎണ്ണവിശ്വാസത്തോടു കൂടെ ഗ്രന്ഥകൎത്താവിന്റെ ആയുരാരോഗ്യത്തെ ആശംസിച്ചുംകൊണ്ടും ഞാൻ ഈ അവതാരികയെ നിൎത്തുന്നു.

എന്നു്


സജ്ജനദാസൻ പി. ഗോപാലൻ നായർ.


കൊല്ലങ്കോട്,

14 - 3 - 1934










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/5&oldid=203245" എന്ന താളിൽനിന്ന് ശേഖരിച്ചത്