ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
66

രുന്നു. സ്വനരുമായ ആ രാക്ഷസന്മാർ കുകുൽസ്ഥാത്മജനെ നിഗ്രഹിപ്പാനായി രഥതുരഗങ്ങളോടും അദ്രികൂടം പോലുള്ള ഹസ്തിവീരരോടും കൂടെ ആ മഹാത്മാവിന്നുനേരെ പാഞ്ഞണഞ്ഞു. മേഘങ്ങൾ ശൈലരാജനിൽ ജലധാരയെന്നപോലെ ആ രാക്ഷസസൈന്യം രാഘവശരീരത്തിൽ ശരഗണങ്ങൾ വൎഷിച്ചു. അതിദാരുണരായ അവർ ദാശരഥിയെ ക്രമേണ വളഞ്ഞുകൂടി. ആ രജനീചരന്മാർ തൊടുത്തുവിട്ട സൎവ്വ ബാണങ്ങളേയും, മഹാസമുദ്രം നദികളെയെന്നപോലെ, കകുൽസ്ഥാത്മജനായ രാമൻ വിശിഖങ്ങൾകൊണ്ടു പ്രതിഗ്രഹിച്ചു. ബഹുദീപ്തിയോടുകൂടിയ അനന്തം വജ്രങ്ങൾ ഏറ്റുനിൽക്കുന്ന മഹാചലം പോലെ, രാക്ഷസന്മാരുടെ ഘോരശസ്ത്രങ്ങൾ കൊണ്ടു് ഗാത്രം പിളൎന്നുപോയിട്ടും, ശ്രീരാഘവൻ ഒട്ടും വ്യഥിതനായില്ല. ഈ വിധം വിഭിന്നഗാത്രനായി സൎവാംഗം രക്തമണിഞ്ഞുനിന്നിരുന്ന ആ മഹാനുഭാവൻ സന്ധ്യാകാലമേഘത്താൽ ചുററപ്പെട്ട സൂൎയ്യനെപ്പോലെ ശോഭിച്ചതേയുള്ളൂ. ഇങ്ങിനെ ഒരുവനെ അനേകർ വളഞ്ഞുകൂടിയതുകണ്ടു് ദേവഗന്ധൎവ്വന്മാരും സിദ്ധന്മാരും മഹൎഷിപുംഗവന്മാരും ഏറ്റവും വിഷാദിച്ചു. തത്സമയം സുസംക്രുദ്ധനായ ലക്ഷ്മണാഗ്രജൻ തന്റെ കോദണ്ഡം കുഴിയെക്കുലച്ചു് അനന്തം ബാണങ്ങൾ തുടൎച്ചയായി തൊടുത്തുവിട്ടു. ശ്രീരാഘവൻ നിഷ്‌പ്രയാസം തൊടുത്തുവിട്ട ദുസ്സഹവും കാലദണ്ഡംപോലെ ഭയങ്കരവും തടുക്കവയ്യാത്തതുമായ ആ വിശിഖങ്ങൾ നേരെ ചെന്നു് ശതുസൈന്യത്തിൽ നിപതിച്ചു. അന്തകൻ കല്പിച്ചയച്ച കാലപാശംപോലെ അവ ആ രക്ഷസ്സുകളുടെ പ്രാണനെ അപഹരിച്ചു. രാക്ഷസദേഹങ്ങൾ ഭേദിച്ചു് രുധിരം പുരണ്ടുള്ള ആ ശരങ്ങൾ അന്തരിക്ഷത്തിൽ, കത്തുന്ന വഹ്നിപോലെ കാണാറായി. ഇങ്ങിനെ രാക്ഷസജീവനെ ഹരിച്ചെടുപ്പാൻ ശക്തിയുള്ള അനന്തം വിശിഖങ്ങൾ ശ്രീരാഘവൻ ആഞ്ഞുവിട്ടു. ആ ഉഗ്രസായകങ്ങൾ അനേകം രാക്ഷസന്മാരുടെ വില്ലുകൾ, ധ്വജങ്ങൾ, ചട്ടകൾ, ശിരസ്സുകൾ, ഭൂഷണമണിഞ്ഞുള്ള കൈകൾ, കാലുകൾ എന്നിവയെ അരിഞ്ഞുതള്ളി. ഹേമമയമായ ആ രാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/71&oldid=211384" എന്ന താളിൽനിന്ന് ശേഖരിച്ചത്