ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിനത പറഞ്ഞു
ദുര്യോഗത്താൽ ദാസിയായ് ഞാൻ സപത്നിക്കു ഖഗോത്തമ!
പന്തയത്തിങ്കലീസർപ്പജന്തുക്കൾ ചതി ചെയ്കയാൽ. 13

സൂതൻ പറഞ്ഞു
അമ്മയാക്കാരണം ചൊല്കെയമ്മഹാൻ ഗഗനചേരൻ
വെക്കം സർപ്പങ്ങളോടോതിയദ്ദു:ഖംകൊണ്ടു ദു:ഖിതൻ 14

ഗരുഡൻ പറഞ്ഞു
എന്താഹരിച്ചോ1 വേദിച്ചോ2യെന്ത പൗരുഷമാണ്ടു ഞാൻ
നിങ്ങൾതൻദാസ്യമൊഴിയും സത്യം ചൊൽവിനഹീന്ദ്രരേ! 15

സൂതൻ പറഞ്ഞു
അതു കേട്ടോതി സർപ്പങ്ങളാഹരിക്കമൃതോജസോ3
എന്നാൽ ദാസ്യത്തിൽനിന്നിട്ടു നിന്നെ ഞങ്ങൾവിടുർത്തിടാം.

28.സൗപർണ്ണം--ഗരുഡയാത്ര

അമൃതുകൊണ്ടുവരാനായി ഗരുഡൻ പുറപ്പെടുന്നു. അമ്മപറഞ്ഞതനുസരിച്ചു സമുദ്രത്തിൽ വസിച്ചിരുന്ന നിഷാദൻമാരെ ഭക്ഷിച്ചു ഗരുഡൻ വിശപ്പുമാറ്റുന്നു.

സൂതൻ പറഞ്ഞു
സർപ്പോക്തി കേട്ടു ഗരുഡനപ്പോഴമ്മയോതിനാൻ:
“അമൃതാഹരണാർത്ഥം4 പോകുന്നേനരുൾക ഭക്ഷണം.” 1

വിനത പറഞ്ഞു
സമുദ്രത്തിൽ നടുക്കുണ്ടു നിഷാദാലയ5മൊന്നെടോ
തിൻകാ നിഷാദസാഹസ്രമമൃതിങ്ങാനയിക്കുക. 2

എന്നാൽ ബ്രാമഹ്മണനെക്കൊൽവാൻ തോന്നായ്ക്കേതും നിന--
അനലോപമ6നാം വിപ്രനവദ്ധ്യൻ ദൃഢമേവനും.[ക്കെടോ
അഗ്നിയർക്കൻ വിഷമിവതന്നെയാം കോപിതദ്വജൻ
എല്ലാർക്കും ഗുരുവാം വിപ്രനെന്നല്ലോ ചൊല്ലിടുന്നതും. 4

ഇത്യാദിരൂപൻ സത്തുക്കൾക്കുത്തമൻ ബ്രാമണോത്തമൻ
ഏവമാം ബ്രാഹ്മണനെ നീ കോപിച്ചാലും വധിക്കൊലാ; 5

ബ്രാഹ്മണദ്രോഹമായുള്ള കർമ്മം ചെയ്യല്ലൊരിക്കലും.
അവ്വണ്ണം ഭസ്മമാക്കില്ലാ പാവകൻതാനുമർക്കനും 6

എവ്വണ്ണം വ്രതിയാം ക്രുദ്ധബ്രാഹ്മണൻ ചെയ്തുകൊള്ളുമോ.
ഇപ്രകാരം ചിഹ്നമുള്ളോൻ വിപ്രനെന്നു ധരിക്കാ നീ 7

ഭൂതബ്യഷ്ഠൻ7 ദ്വിജൻ പിന്നെ ജാതിശ്രേഷ്ഠൻ പിതാ ഗുരു.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/110&oldid=156436" എന്ന താളിൽനിന്ന് ശേഖരിച്ചത്