ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഖഗവജ്രം1പൊടിയൊടു കാറ്റടിച്ചുല--

ഞ്ഞഗം2പെടും വനഭൂവി വാനിലാംവിധം. 20
ഉടൻ ഖഗം വദനമമിത്രഘാതീയ3--
ങ്ങടച്ചു താൻ ബഹുചപലൻ4 മഹാബലൻ
സ്വയം ബുഭുക്ഷ5യൊടിഹ മത്സ്യജീവിസ--
ഞ്ചയം ഭുജിപ്പതിനു നഭശ്ചരേശ്വരൻ6. 21

29. സൗപർണ്ണം--ഗജകച്ഛപദർശനം

നിഷാദൻമാരുടെ കൂട്ടത്തിൽ ഒരു ബ്രാഹ്മണനും ഗരുഡന്റെ വായിൽപ്പെടുന്നു. ബ്രാഹ്മണരെ ഭക്ഷിക്കെരുതെന്നുള്ള അമ്മയുടെ വാക്കനുസരിച്ചു് ഗരുഡൻ ആ ബ്രാഹ്മണനെ പുറത്തേക്കു വിടുന്നു. കശ്യപൻ അവിടെ പ്രത്യക്ഷപ്പെട്ടു് ഒരു സരസ്സിൽ കഴിഞ്ഞുകൂടുന്ന ആനയേയും ആമയേയും തിന്നുവിശപ്പടക്കാൻ ഗരുഡനോടു പറയുന്നു. ഗരുഡൻ ആ ഗജകച്ഛപങ്ങളെ രണ്ടു കാലുകൾകൊണ്ടും എടുത്തു് ഉയരത്തിൽക്കൂടി പറക്കുന്നു. വഴിക്കു് ഒരു വടവൃക്ഷം, തന്റെ കൊമ്പിന്മേലിരുന്നു ഗജകച്ഛപങ്ങളെ ഭക്ഷിക്കാൻ ഗരുഡനോടു പറയുന്നു. ഗരുഡൻ ഇരുന്നതോടുകൂടി ആലിന്റെ കൊമ്പൊടിയുന്നു.

സൂതൻ പറഞ്ഞു
അവന്റെ കണ്ഠമുൾപ്പുക്കാൻ ബ്രാഹ്മണൻ ഭാര്യയൊത്തഹൊ!
തീക്കട്ടപോലെ ചുട്ടപ്പോൾ ചൊല്ലി വിപ്രനോടാക്ഖഗൻ.

ഗരുഡൻ പറഞ്ഞു
അയി ദ്വജ, തുറന്നിട്ട വായിൽനിന്നിട്ടിറങ്ങുക
പാപിയായാലുമേ വിപ്രൻതന്നെകകൊല്ലുന്നതല്ല ഞാൻ. 2

സൂതൻ പറഞ്ഞു
ഇത്ഥം ചൊല്ലും ഗരുഡനോടുത്തരം ചൊല്ലി വിപ്രനും:
“നിഷാദിയൻ ഭാര്യയിവളെൻകൂടെത്തന്നെ പോരെണം.”3

ഗരുഡൻ പറഞ്ഞു
 ഇനി നിഷാദിയേയുംകൊണ്ടു വേഗം ചാടൂ പുറത്തു നീ
എൻ തേജസ്സാൽ ദഹിക്കാത്ത നിന്നെ നീ കാത്തുകൊള്ളുക. 4

സൂതൻ പറഞ്ഞു
ഉടൻ പുറത്തു ചാടീട്ടാ നിഷാദീയുക്തനാം ദ്വിജൻ
ആശിസും ഗരുഡന്നേകീട്ടാശു പോയീ യഥേഷ്ടമേ. 5

സഭാര്യനാ ദ്വിജൻ പോയശേഷം പക്ഷികുലേശ്വരൻ
പക്ഷം വിരുത്തി മേല്പോട്ടേക്കുയർന്നിതു മനോജവൻ. 6

അച്ഛനെകണ്ടിതുടനെ പ്രച്ഛിക്കെ7ചൊല്ലി വാസ്തവം
ന്യായംപോലവനോടാര്യനരുൾചെയ്തു മഹർഷിയും. 7

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/112&oldid=156438" എന്ന താളിൽനിന്ന് ശേഖരിച്ചത്