ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മനോരഥഫലദ്രുക്കൾതാനും കമ്പിച്ചു കണ്ടവൻ 40

മറ്റോരോ വൻമരംതോറും ചുറ്റി നോക്കി ഖഗോത്തമൻ,
പൊന്നു വെള്ളിക്കായ്കളൊത്തുമിന്നും വൈഡൂര്യശാഖികൾ 41

കടൽത്തിര ചുഴന്നീടും പടുവൃക്ഷങ്ങളെന്നിവ.
അവറ്റിൽവെച്ചൊരു വടദ്രുമം വൻപുള്ള മാമരം 42

വെക്കം പറന്നടുക്കുന്ന പക്ഷിരാജനോടോതിനാൻ.
വടവൃക്ഷം പറഞ്ഞു
നൂറു യോജന വിസ്താരം ചേരുമീയെന്റെ കൊമ്പിൽ നീ 43

കാമം വാണാനയേയും താനമയേയും ഭുജിക്കെടോ.
പരം ഖഗപ്പരിഷ പൊറുക്കമാ മരം
പെരും ഗിരിക്കെതിരീവനിട്ടുലച്ചുടൻ
ഇരുന്നഹോ! ഖഗപ്പതി പത്രസഞ്ചയം
പെരുത്തൊരാപ്പെരിയൊരു കൊമ്പൊടിച്ചുതേ. 44

30. സൗപർ​ണ്ണം--ബാലഖില്യദർശനം

ആ ആൽ കൊമ്പിന്മേൽ അനവധി ബാലഖില്യന്മാർ തൂങ്ങിക്കിടക്കുന്നതു കണ്ടു് അവർക്കു് ആപത്തു പറ്റാതിരിക്കുന്നതിനായി ഗരുഡൻ കൊക്കുകൊണ്ടു കൊമ്പും കാലുകൊണ്ടു ഗജകച്ഛപങ്ങളേയും എടുത്തു് അവിടെനിന്നു പറന്നു കശ്യപന്റെ അടുത്തെത്തുന്നു. കശ്യപന്റെ അപേക്ഷയനുസരിച്ചു ബാലഖില്യന്മാർ ആ കൊമ്പുപേക്ഷിച്ചു് തപസ്സിനായി ഹിമാലയത്തിലേക്കു പോകുന്നു. പിതാവിന്റെ നിർദ്ദേശമനുസരിച്ചു് ഒരു കുന്നിന്മേൽ പോയിരുന്നു് ആനയേയും ആമയേയും ഭക്ഷിച്ചു വിശപ്പുമാറ്റുന്നു. പല ദുശ്ശകുനങ്ങളും കണ്ട ഇന്ദ്രൻ, ഗരുഡൻ അമൃതു കൊണ്ടു പോകാനായി വരുന്നുവെന്നു് ബൃഹസ്പതിയിൽനിന്നു മനസ്സലാക്കി വിവരം ദേവൻമാരെ അറിയിച്ചു വേണ്ട മുൻകരുതലുകൾ ചെയ്യുന്നു.

സൂതൻ പറഞ്ഞു
ഗരുഡൻ ബലവാൻ കാൽവെച്ചൊരു നേരത്തു കൊമ്പുടൻ
ഒടിഞ്ഞുപോയ് താങ്ങിയമ്മട്ടൊടിയുന്നൊരു കൊമ്പിനെ 1

ദ്രുതമാക്കൊമ്പൊടിച്ചാത്തസ്മിതം നോക്കുമ്പോഴായവൻ
തല കീഴ് തൂങ്ങിടും ബാലഖില്യരെത്തത്ര കണ്ടുതേ. 2

ഇതിൽ തൂങ്ങുന്നീ തൃഷികളിവരേ നീ ഹനിക്കൊലാ'
തപോവ്രതസ്ഥരാം ബ്രഹ്മർഷീന്ദ്രരെക്കണ്ടുകൊണ്ടവൻ 3

ഇക്കൊമ്പുവീണാലിവരെ ഹനിക്കുമിതി കണ്ടുടൻ
നഖങ്ങളാൽ ദ്രഢം ഹസ്തികൂർമ്മങ്ങളെയെടുത്തുതാൻ. 4

മുനിനാശഭയാൽ ചാടിപ്പുനരാ വിഹഗാധിപൻ
ഉടനാക്കൊമ്പുമകകൊക്കിലെടുത്താനവർകാരണം. 5

അതിദൈവമവൻ കർമ്മമിതു കണ്ടു മഹർഷികൾ
കരൾ തുള്ളും വിസ്മയാൽ പേരരുളി പതഗന്നഹോ! 6

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/115&oldid=156441" എന്ന താളിൽനിന്ന് ശേഖരിച്ചത്