ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആക്കൂട്ടരെ ഹതപ്രാണ1രാക്കിത്തീത്താകഖഗേശ്വരൻ
കയറിക്കണ്ടിതമൃതിൻ ചുഴവും കടുവഹ്നിയെ. 22

ജ്വാലാമാലയൊടാകാശം വ്യാപിച്ച ശിഖയൊത്തഹോ!
ചണ്ഡാംശുപ്പാടെരിഞ്ഞുഗ്രം ചണ്ഡക്കാറേറററവണ്ണമേ 23

വീറോടു വീണ്ടും മുഖമായിരത്തെ-
ണ്ണൂറോളമേററീട്ടു മഹാൻ ഗരുത്മാൻ
നദീജലൗഘങ്ങൾ മുഖങ്ങളുൾക്കൊ
ണ്ടദീനവേഗാ2 ലവിടത്തിലെത്തി. 24

ജ്വലിക്കുമാത്തീയിൽ നദീജലൗഘ-
മൊഴിച്ചുതെല്ലൊന്നു ശമം വരുത്തി
അടുത്തുചെന്നാൻ ചെറുതായ ദേഹ-
മെടുത്തു വേറേ വിഹഗാധിനാഥൻ3. 25

സൗപർണ്ണം- ഗരുഡൻ വിഷ്ണുവിന്റെ വാഹനമായതു്

പല വിഘ്നങ്ങളും തരണംചെയ്തു ഗരുഡൻ അമൃതകുംഭവുംകൊണ്ട് പുറപ്പെടുന്നു. മാർഗ്ഗമദ്ധ്യേ വിഷ്ണു പ്രത്യക്ഷപ്പെടുന്നു. വരം ചോദിക്കാനാവശ്യപ്പെട്ട വിഷ്ണുവിനോട് 'തനിക്ക് ഭഗവാന്റെ വാഹനമായാൽ കൊള്ളാം' എന്നു ഗരുഡൻ പറയുന്നു. വിഷ്ണു സമ്മതിക്കുന്നു. വിഷ്ണുവിന്റെ ഗരുഡദ്ധ്വജത്വം ഇന്ദ്രൻ ഗരുഡനെ വജ്ജ്രംകൊണ്ടു പ്രഹരിക്കുന്നു. അതു നിഷ്ഫലമായിപ്പോയതുകണ്ട് ഗരുഡന്റെ മഹത്ത്വം മനസ്സിലാക്കിയ ഇന്ദ്രൻ ഗരുഡനുമായി സഖ്യം പ്രാപിക്കുന്നു.

സൂതൻ പറഞ്ഞു
ഉടൻ മരീചിനികരംപെടും പുരടമൂത്തിയായ്4
കടന്നു ഗരുഡൻ മീനം കടലിൽ കയറുംവിധം. 1

ചുററും ക്ഷുര5ങ്ങളായ് ചക്രം ചുററുമാറമൃതാന്തികേ 2

ഹന്ത! തീക്ഷ് ണം കാരിരുമ്പുയന്ത്രം കണ്ടിതവൻ തദാ.
ജ്വലനാക്കാഭമമൃതു ഹരിപ്പോരെയറുപ്പതായ്
ഏററവും ഘോരമാ യന്ത്രം ദേവനിമ്മിതമാണഹോ! 3
 
അതിൻ പഴുതു നോക്കിക്കൊണ്ടഥ ചുററി വിഹംഗമൻ
അരങ്ങൾക്കിടയിൽക്കൂടിച്ചെറുതായ് ക്കയറീ ക്ഷണാൽ. 4

പിന്നെച്ചക്രത്തിന്റെ താഴെ വഹ്നി പോലുഗ്രരു-പരായ്
മിന്നൽനേർനാവുമായ് ദീപ്തവക്ത-രായ് ദീപ്തനേത്രരായ് 5

നോട്ടത്തിലേ വിഷത്തോടുമേററം ക്രോധമിയന്നഹോ
സുധ കാപ്പവരായ് ക്കണ്ടു രണ്ടുഗ്രഭുജഗങ്ങളെ 6

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/123&oldid=156450" എന്ന താളിൽനിന്ന് ശേഖരിച്ചത്