ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(ബഹ് മാവു പറഞ്ഞു
എന്നാലേററം പ്രസാദിച്ചേൻ ഞാൻ നിൻ ശമദമങ്ങളാൽ18

ചെയ്ക നീയെൻ ചൊല്പടിക്കു ലോകത്തിന്നെന്നുമേ ഹിതം.
ഗ്രാമം വിഹാരം പുരമാഴി മാടുകാ-
ടീമട്ടു നാനാവിധ ഭാഗമൊത്തിതാ
ഭ്രമണ്ഡലം ഹന്ത ചലിപ്പതങ്ങുടൻ
ഭ്രമൻ, വഹിച്ചിട്ടിളകാതെ നിത്തെടോ.! 19

ശേഷൻ പറഞ്ഞു
എന്തോതി ദേവൻ വരദൻ പ്രജേശ്വരൻ
മഹീശ്വരൻ ഭ്രതവരൻ ജഗൽപതി
ഇളക്കമില്ലാതിള ഞാനെടുക്കുവൻ
തലയ്ക്കു വെച്ചീടുക മേ പ്രജാപതേ! 20

(ബഹ് മാവു പറഞ്ഞു

ഭ്രജംഗ, ഭ്രമിക്കടിയിൽ ഗമിക്കെടോ
സ്വയം നിനക്കായ് പഴുതൂഴി നല്കുമേ;
ധരിത്രിയെത്താങ്ങിയമന്നിതെഖി-ലോ
പെരുത്തുമിഷ്ടം മമ ശേഷ, ചെയ്തതാം. 21

സൂതൻ പറഞ്ഞു
അതേവിധം പഴുതുളവാക്കി യൂഴിത-
ന്നടിക്കു പോയഹിപരിഷത്തിനഗ്രജൻ
വഹിച്ചിടുന്നിതു ശിരസാ സമുദ്രമേ
ചുഴന്നെഴും വലിയൊരു ഭ്രമിയൊക്കയും. 22

(ബഹ് മാവു പറഞ്ഞു
ഹേ ശേഷ, നാഗോത്തമ,ധമ്മദേവ-
നായീ ഭവാൻ ഫണജാലത്തിനാലേ,
ഭ്രമണ്ഡലം തനിയെത്താങ്ങുവോനെൻ-
കണക്കിലോ വലജിത്തിൻപടിക്കോ.* 23

സൂതൻ പറഞ്ഞു
അധോഭ്രമിയിൽ വാഴുന്നിതനന്തൻ ഫണി വീര്യവാൻ
ബ്രഹ്മശാസനയാലേവമിമ്മന്നും താങ്ങിയങ്ങനെ. 24

സൂപണ്ണനേയും ഭഗവാനന്നുതൊട്ടമരോത്തമൻ
സഹായത്തിന്നാക്കി വെച്ചിതനന്തന്നു പിതാമഹൻ. 25

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/130&oldid=156458" എന്ന താളിൽനിന്ന് ശേഖരിച്ചത്