ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹന്ത! മോക്ഷപരൻ ദ്വന്ദ്വബന്ധഭീതരൻ തപോധനൻ.
പരം ചോദിട്ടതവൾ തൻ പേരവൻ ഭുഗുനന്ദന! 23

ഉരഗത്തോടിവളെ ഞാൻ ഭരിക്കില്ലെന്നുമോതിനാൻ.

47.ജരൽക്കാരുനിർഗ്ഗമം

വ്യവസ്ഥകളെല്ലാം സമ്മതിച്ചതിനാൽ ജരൽക്കാരു ആ പന്നഗസ്രീയെ വിവാഹം കഴിക്കുന്നു. വാസുകീസേദരിയായ ജരൽക്കാരുവിന്റ പതിശുശ്രൂഷ.സംഗതിവശാൽ ഭർത്താവായ ജരൽക്കാരു ഭാര്യയായ ജരൽ‍ക്കാരുവിനെ ഉപേക്ഷിച്ച തപസ്സിനു പോകുന്നു.

സൂതൻ പറ‍‍ഞ്ഞു
ജരൽക്കാരുവുനോടോതിയുരഗപ്രഭു വാസുകി:
“മുനേ, നിൻ പേരൊത്തിവളെന്നനുജത്തി തപസ്വിനി. 1

ഭരിപ്പേൻ നിൻ ഭാര്യയെ സ്വീകരിക്കുകിവളെ ദ്വിജ!
രക്ഷിക്കാമിവളെ ഞാനെൻ ശക്തിപോലെ തപേധന! 2

അങ്ങയ്ക്കായ്‌ത്തന്നെ രക്ഷിപ്പതിങ്ങു ഞാനിവളെ മുനേ!
ഋഷി പറഞ്ഞു
ഭരിക്കയില്ലിവളെ ഞാനറികെന്നുടെ നിശ്ചയം 3

അപ്രിയം ചെയ്യൊലാ ചെയ്താലപ്പോളിവളെ ഞാൻ വിടും.
സൂതൻ പറ‍ഞ്ഞു
നാഗംതാൻ ഭഗിനീഭാരഭാഗം കൈയേറ്റശേ‍ഷമേ 4


ജരൽക്കാരു കടന്നാനങ്ങുരഗേന്ദ്രന്റെ മന്ദിരേ.
യതവ്രതി തപോവൃദ്ധൻ മന്ത്രവിത്താം മുനീശ്വരൻ 5


അഥ പാണീഗുരഹം ചെയ്തു വിധിമന്തുരപുരസ്സരം.
പിന്നെയാപ്പന്നഗേന്ദ്രന്റെ ധന്യവാസഗ്രഹം ശുഭം 6

ഭാര്യയോടൊത്തകം പുക്കാനാര്യൻ മാമുനി മാനിതൻ .
മൃദു നന്മേൽവിരിപ്പുള്ള പുതുമെത്തപുറത്തുടൻ 7


സരസം ഭാര്യയൊന്നിച്ചു ജരൽക്കാരു കരേറിനാൻ.
അവിടെബ്‌ഭാര്യയോടായിട്ടവൻ കല്പിച്ചു നിശ്ചയം: 8


“വിപ്രിയം ചെയ്തിടൊല്ലൊന്നുമപ്രിയം ചൊല്ലിടൊല്ല മേ.
വെടിയും വിപ്രിയത്താൽ ഞാൻ നിന്നെയും ഗ്രഹവാസവും; 9

എന്നീ ഞാൻ ചൊന്ന വാക്കെന്നും ധന്യേ, നീയോർത്തുകൊള്ളണം"
പിന്നെപ്പരമസംവേഗമാർന്നു നാഗേന്ദ്രസോദരി
ചിന്നുന്ന ദു:ഖമുൾക്കൊണ്ടു ചൊന്നാളങ്ങനെയെന്നവൾ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/151&oldid=156467" എന്ന താളിൽനിന്ന് ശേഖരിച്ചത്