ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാര്യഗൗരവമോർത്തേവം കാര്യം ചോദിപ്പതാണു ഞാൻ. 6

നിൻ ഭർത്തൃമുനിവീരന്റെ ദുർവ്വാരത്വം നിനച്ചു ഞാൻ
പിൻപേ പോകുന്നീലയെന്നെശ്ശപിച്ചെന്നും വരാമവൻ. 7

ചൊല്ലൂ ഭദ്രേ, കണവനീന്നുള്ള നിൻ വൃത്തമൊക്കെയും
ഉദ്ധരിക്കൂ ഹൃദി ചിരം ബദ്ധമാം ശല്യമാശു മേ 8

സൂതൻ പറഞ്ഞു
അതു കേട്ടു ജരൽക്കാരു പതുക്കെച്ചൊല്ലിയുത്തരം
ആശു മാഴ്ക്കും വാസുകിയെയാശ്വസിപ്പിച്ചുകൊണ്ടഹോ! 9

ന്നഗി പറഞ്ഞു
പുത്രകാര്യത്തിനെപ്പറ്റിത്തത്ര ചോദിച്ചു ഞാൻ തദാ
'അസ്തി'യെന്നരുൾചെയ്തിട്ടു സത്വരം പോയി താപസൻ! 10

വിനോദത്തിങ്കലും ഭോഷ്കാ മുനി ചൊന്നോർമ്മയില്ല മേ
പിന്നെയുണ്ടോ കഥിക്കുന്നൂ പന്നഗാധീശ, സങ്കടേ? 11

“സന്തപിക്കേണ്ട ചെറ്റും നീ സന്തതിക്കോർത്തു പന്നഗി!
നിനക്കഗ്ന്യർക്കസദൃശ്യൻ തനയൻ ജാതനാകുമേ.” 12

ഇതെന്നോടോതി യോഗീശൻ പതി പോയിതു സോദര!
അതിനാൽ ചിരമായുള്ളിൽ മുതിർന്നഴലൊഴിക്കുക. 13

സൂതൻ പറഞ്ഞു
ഈ വാക്കു കേട്ട നാഗോശശ്രീവാസുകി മഹാരസാൽ
ആകട്ടേയെന്നു കൊണ്ടാടീ ഭഗനീഭാഷിതം പരം 14

സാന്ത്വം മാനം വിത്തദാനം സാന്ത്വം ചേരുന്ന പൂജനം
പുനരിമ്മട്ടാദരിച്ചൂ ഫണിരാജൻ സഗർഭ്യയെ. 15

മഹാതേജ:പ്രകാശത്തൊടഹ ഗർഭം വളർന്നുതേ
അംബരേ ശുക്ലപക്ഷത്തിൽ വെണ്മതിക്കൊപ്പമേ ദ്വിജ! 16

മററും വിപ്ര, യഥാകാലം പെററൂ ഭുജഗസോദരി
പിതൃമാതൃഭയം തീർക്കും ദേവഗർഭാഭബാലനെ 17

അവനാ നാഗരാജന്റെ ഭവനത്തിൽ വളർന്നുതേ
സാംഗവേദങ്ങൾ കൈക്കൊണ്ടിതങ്ങാ ച്യവനഭാർഗ്ഗവാൽ. 18

ബാല്യത്തിലേ വ്രതം പൂണ്ടു ബുദ്ധിസൽഗുണവാനവൻ
ആസ്തീകനെന്നവൻ പേർക്കൊണ്ടെത്രയും ഖ്യാതനായിതേ. 19

അസ്തിയെന്നോതിയാഗർഭേ വർത്തിക്കേജ്ജനകൻ വനേ
കൈവിട്ടു പോയതിലവന്നാസ്തീകാഖ്യ പുകഴ്‌ന്നുതേ 20

അവന്നാബ്ബാല്യകാലത്തിലവിടെബ്ബഹു ബുദ്ധിമാൻ
നാഗരാജഗൃഹേ പാർത്തു നാഗനായകരക്ഷയിൽ 21

കേവലം ദീപ്തിമാൻ ദേവദേവൻ ശൂലി കണക്കവൻ
വളർന്നു പന്നഗങ്ങൾക്കു വളർത്തീ ഹർഷമേററവും. 22

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/155&oldid=156471" എന്ന താളിൽനിന്ന് ശേഖരിച്ചത്