ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇതേറ്റമക്രമം ദുഷ്ടമതിയാം തക്ഷകന്നിഹ
നൃപനെജ്ജീവിയായ്കെന്നാ ദ്വിജനേകീലയോ ധനം? 55

എന്നാലുത്തങ്കനു രസം പിന്നയേറ്റം മമ പ്രിയം
നിങ്ങൾക്കുമിഷ്ടമിമ്മട്ടായിങ്ങു ഞാൻ പക വീടുവൻ. 56

51. സർപ്പസത്രോദ്യമം

ഋത്വിക്കുകളോടും പുരോഹിതന്മാരോടും ആലോചിച്ച് ജനമേ ജയൻ സർപ്പസത്രത്തിനു വേണ്ട ഒരുക്കങ്ങൾ ചെയ്യുന്നു. ഒരു ബ്രാഹ്മണൻ നിമിത്തം ഈ സത്രം മുഴുമിക്കാൻ സാധിക്കാതെവരുമെന്ന് മൂത്താശാരി ലക്ഷണംപറയുന്നു.

സൂതൻ പറഞ്ഞു
എന്നുരച്ചിട്ടു തന്മന്ത്രിവൃന്ദസമ്മതമോടുമേ
സർപ്പസത്രം കഴിപ്പാനായ് സത്യം ചെയ്തിതു പാർത്ഥിവൻ. 1

വിപ്ര, ഭാരതശാർദ്ദുലനപ്പരീക്ഷിൽസുതൻ നൃപൻ
വരുത്തിയൃ ത്വികസഹിതം പുരോഹിതരെ മന്നവൻ 2

വാഗ്മി ചൊന്നാൻ കാര്യസിദ്ധിയൊക്കും വചനമിങ്ങനെ.
ജനമേജയൻ പറഞ്ഞു
തക്ഷകൻ ദുഷ്ടനന്നെയച്ഛനെക്കൊന്നതിന്നിഹ 3

പ്രതിക്രിയയ്ക്കൊരുങ്ങുന്നേനതു നിങ്ങൾ വിധിക്കണം.
ഹന്ത നിങ്ങൾക്കറിയുമോ ബന്ധുവർഗ്ഗത്തൊടൊത്തുടൻ 4

തീയിൽ തക്ഷകനേ ഹോമം ചെയ്തിടേണ്ടും ക്രിയാക്രമം?
മുന്നമെന്നച്ഛനെ വിഷവഹ്നിയിൽ ചുട്ടിതായവൻ 5

എന്നാശയതുപോൽ ദുഷ്ടപന്നഗത്തെപ്പൊരിക്കുവാൻ.
ഋത്വിക്കുകൾ പറഞ്ഞു
ഇങ്ങുണ്ടൊരു മഹാസത്രമങ്ങയ്ക്കായ് ദേവകല്പിതം 6

സർപ്പസത്രം പുരാണത്തിൽ കേൾപ്പുണ്ടതു ജഗൽപതേ!
അങ്ങല്ലാതതു മറ്റാരുമിങ്ങു ചെയ്യില്ലയെന്നഹോ! 7

കഥിപ്പു പൗരാണികരാ ക്രതു ഞങ്ങളറിഞ്ഞിടും.
സൂതൻ പറഞ്ഞു
എന്നാ വാക്കങ്ങു കേട്ടപ്പോളന്നാ രാജർഷിയോർത്തുതേ 8

കത്തും തീയിൽ തക്ഷകനങ്ങെത്തി വെന്തവിധം പരം.
ഉടൻ മന്ത്രജ്ഞരാം വിപ്രരോടു ചൊന്നാൻ നരാധിപൻ: 9

“ആസ്സത്രം ചെയ് വനതിനു വേണ്ടതൊക്കെയൊരുക്കുക.”
പിന്നെയൃ ത്വികജനം ശാസ്ത്രംതന്നിൽ ചൊന്നപടിക്കുടൻ 10

സത്രശാലയ്ക്കൊത്ത ഭൂമി പാർത്തളപ്പിച്ചിതാദ്യമേ.
വേദവിദ്യാവിദഗ്ദ്ധന്മാർ പൂതർ ബുദ്ധി തികഞ്ഞവർ 11

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/162&oldid=156479" എന്ന താളിൽനിന്ന് ശേഖരിച്ചത്